അധീർ രഞ്ജൻ ചൗധരി കോൺ​ഗ്രസിന്റെ യുദ്ധ സൈനികൻ; പുകഴ്ത്തി ഖാർ​ഗെ

By Web Team  |  First Published May 21, 2024, 8:29 AM IST

നേരത്തെ അധീർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ഇന്ത്യ മുന്നണി നേതാവുമായ മമത ബാനർജിക്കെതിരെ നടത്തിയ വിമർശനത്തെ കോൺഗ്രസ്‌ തള്ളി പറഞ്ഞിരുന്നു.


ദില്ലി: ലോക്സഭയിലെ കോൺഗ്രസ്‌ കക്ഷി നേതാവും പശ്ചിമ ബംഗാൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി കോൺഗ്രസിന്റെ യുദ്ധ സൈനികനാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നേരത്തെ അധീർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ഇന്ത്യ മുന്നണി നേതാവുമായ മമത ബാനർജിക്കെതിരെ നടത്തിയ വിമർശനത്തെ കോൺഗ്രസ്‌ തള്ളി പറഞ്ഞിരുന്നു. പിന്നാലെയാണ് ചൗധരിക്ക് പിന്തുണയുമായി കോൺ​ഗ്രസ് എത്തിയത്. മമതാ ബാനർജിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും നാളെ ബിജെപിക്ക് മമത പിന്തുണ കൊടുത്തേക്കാം എന്നുമായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ വിമർശനം. 

Read More.... സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ഫോൺ വെച്ച് ദൃശ്യങ്ങൾ പകര്‍ത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Latest Videos

പശ്ചിമ ബംഗാളിലെ ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഹൗറ, ഹൂഗ്ലി, അരംബാഗ്, ബംഗോൺ, ബാരക്ക്പൂർ, സെരാംപൂര്‍, ഉലുബേരിയ എന്നീ മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ്. ആകെ 88 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. പശ്ചിമ ബംഗാളിലെ ഏഴ് അടക്കം ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ പോളിംഗ് നടന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം-കോണ്‍ഗ്രസ് സഖ്യം, ബിജെപി എന്നിവരാണ് പ്രധാനമായി മത്സരിക്കുന്നത്. 

Asianet News Live

click me!