Malayam News highlights: 3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി
Jun 10, 2024, 8:07 AM IST
മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
8:11 AM
കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു
തൃശൂർ ചാഴൂരിൽ തെക്കേ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു. പഴുവിൽ സ്വദേശി വേളൂക്കര ഗോപി (60 ) യാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായും തകർന്നു. രണ്ടു ഇരുചക്ര വാഹനങ്ങൾക്കും കേടു പറ്റി. എതിർ വശത്തുള്ള ഹോട്ടലിൽ നിന്ന് ചായകുടിച്ച ശേഷം തട്ടുകടയുടെ മുൻപിൽ പത്രം വായിക്കാൻ വന്നിരുന്നതായിരുന്നു ഗോപി. ഇതിനിടയിലാണ് കാർ പാഞ്ഞു കയറിയത്. ഗോപിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗോപിക്ക് സമീപം ഉണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനായ അന്തോണി, ശ്രീധരൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
6:57 AM
കാമുകനോട് പക: കുഞ്ഞിനെ തല്ലിയ അമ്മ അറസ്റ്റിൽ
മാന്നാറിൽ കാമുകനിൽ ജനിച്ച പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മക്കെതിരെ പോലിസ് കേസെടുത്തു. ബാലനീതി നിയമ പ്രകാരമുള്ള കുറ്റത്തിനും മർദ്ദനത്തിനുമാണ് കേസ്. വിവാഹ വാഗ്ദാനം നൽകിയ കാമുകൻ തന്നെയും കുഞ്ഞിനെയും സംരക്ഷിക്കാത്തതിൻ്റെ വൈരാഗ്യത്തിലാണ് അമ്മ കുഞ്ഞിനെ മർദ്ദിച്ചത്. മര്‍ദ്ദനത്തിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകര്‍ത്തി കാമുകന് അയച്ചുകൊടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം യുവതിയെ സ്വന്തം പിതാവിനൊപ്പം വിട്ടയച്ചു. വിശദമായ അന്വേഷണത്തിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
6:52 AM
ട്രോളിംഗ് നിരോധനം
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 അർദ്ധരാത്രി അവസാനിക്കും. യന്ത്രവൽക്കൃത ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഇന്ന് ഹാർബറുകളിൽ എത്തിക്കണമെന്നാണ് നിർദേശം. അന്യസംസ്ഥാന ബോട്ടുകൾ നിരോധനം തുടങ്ങുന്നതിന് മുന്പ് കേരളതീരം വിട്ടുപോകണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.
6:43 AM
വീണ്ടും കേരളത്തിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് ജയം
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബിജെപി പ്രതിനിധി വിജയിച്ചു. കോഴിക്കോട് മാഗ്‌കോം ഡയറക്ടർ എ.കെ. അനുരാജ് ആണ് ജനറൽ വിഭാഗത്തിൽ മത്സരിച്ച് വിജയിച്ചത്. ഇതാദ്യമായാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ ഒരു ബിജെപി പ്രതിനിധി എത്തുന്നത്. ഗവർണറുടെ പ്രതിനിധിയായാണ് അനുരാജ് നേരത്തെ സെനറ്റിൽ എത്തിയത്. സിൻഡിക്കേറ്റിലെ 13സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ഇടതു പ്രതിനിധികൾ വിജയിച്ചു. രണ്ടു വീതം സീറ്റുകളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രതിനിധികളും ജയിച്ചു.
6:43 AM
രാജ്യസഭയിലേക്ക് ദേശീയ നേതാക്കൾ?
രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളുൾപ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിർന്ന നേതാക്കളിൽ ചിലർക്കുണ്ട്. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. രണ്ടാമത്തെ സീറ്റ് തങ്ങൾക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.
6:42 AM
ടിപി കേസ് പ്രതികൾക്ക് പരോൾ
ആര്‍എംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് പ്രതികൾക്ക് പരോൾ അനുവദിച്ചു. രണ്ടാം പ്രതി കിർമാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവർക്കാണ് പരോൾ അനുവദിച്ചത്. ജയിൽ ഉപദേശക സമിതി മാർച്ചിൽ തന്നെ പരോൾ അപേക്ഷ അംഗീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാൻ ആയിരുന്നില്ല. പെരുമാറ്റചട്ടം പിൻവലിച്ചതിനു പിന്നാലെ വെള്ളിയാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ അനുവദിച്ചത്. സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. എൽഡിഎഫ് സർക്കാർ വന്ന ശേഷം കേസിലെ പ്രതികൾക്ക് എല്ലാം കൂടി രണ്ടായിരത്തിൽ അധികം ദിവസമാണ് പരോൾ നൽകിയത്.
8:11 AM IST:
തൃശൂർ ചാഴൂരിൽ തെക്കേ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു. പഴുവിൽ സ്വദേശി വേളൂക്കര ഗോപി (60 ) യാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായും തകർന്നു. രണ്ടു ഇരുചക്ര വാഹനങ്ങൾക്കും കേടു പറ്റി. എതിർ വശത്തുള്ള ഹോട്ടലിൽ നിന്ന് ചായകുടിച്ച ശേഷം തട്ടുകടയുടെ മുൻപിൽ പത്രം വായിക്കാൻ വന്നിരുന്നതായിരുന്നു ഗോപി. ഇതിനിടയിലാണ് കാർ പാഞ്ഞു കയറിയത്. ഗോപിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗോപിക്ക് സമീപം ഉണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനായ അന്തോണി, ശ്രീധരൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
6:57 AM IST:
മാന്നാറിൽ കാമുകനിൽ ജനിച്ച പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മക്കെതിരെ പോലിസ് കേസെടുത്തു. ബാലനീതി നിയമ പ്രകാരമുള്ള കുറ്റത്തിനും മർദ്ദനത്തിനുമാണ് കേസ്. വിവാഹ വാഗ്ദാനം നൽകിയ കാമുകൻ തന്നെയും കുഞ്ഞിനെയും സംരക്ഷിക്കാത്തതിൻ്റെ വൈരാഗ്യത്തിലാണ് അമ്മ കുഞ്ഞിനെ മർദ്ദിച്ചത്. മര്‍ദ്ദനത്തിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകര്‍ത്തി കാമുകന് അയച്ചുകൊടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം യുവതിയെ സ്വന്തം പിതാവിനൊപ്പം വിട്ടയച്ചു. വിശദമായ അന്വേഷണത്തിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
6:52 AM IST:
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 അർദ്ധരാത്രി അവസാനിക്കും. യന്ത്രവൽക്കൃത ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഇന്ന് ഹാർബറുകളിൽ എത്തിക്കണമെന്നാണ് നിർദേശം. അന്യസംസ്ഥാന ബോട്ടുകൾ നിരോധനം തുടങ്ങുന്നതിന് മുന്പ് കേരളതീരം വിട്ടുപോകണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.
6:43 AM IST:
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബിജെപി പ്രതിനിധി വിജയിച്ചു. കോഴിക്കോട് മാഗ്‌കോം ഡയറക്ടർ എ.കെ. അനുരാജ് ആണ് ജനറൽ വിഭാഗത്തിൽ മത്സരിച്ച് വിജയിച്ചത്. ഇതാദ്യമായാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ ഒരു ബിജെപി പ്രതിനിധി എത്തുന്നത്. ഗവർണറുടെ പ്രതിനിധിയായാണ് അനുരാജ് നേരത്തെ സെനറ്റിൽ എത്തിയത്. സിൻഡിക്കേറ്റിലെ 13സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ഇടതു പ്രതിനിധികൾ വിജയിച്ചു. രണ്ടു വീതം സീറ്റുകളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രതിനിധികളും ജയിച്ചു.
6:43 AM IST:
രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളുൾപ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിർന്ന നേതാക്കളിൽ ചിലർക്കുണ്ട്. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. രണ്ടാമത്തെ സീറ്റ് തങ്ങൾക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.
6:42 AM IST: