മഹാരാഷ്ട്രയിലെ ഈ നഗരത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവായത് 240 ല്‍ അധികം കുട്ടികള്‍

By Web Team  |  First Published May 25, 2021, 9:41 PM IST

ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ കൊവിഡ് കെയര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാരുള്ളത്


കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ 240 ല്‍ അധികം കുട്ടികള്‍ കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. രോഗലക്ഷണമില്ലാത്ത ബന്ധുക്കളില്‍ നിന്നാവാം കുട്ടികളിലേക്ക് രോഗം പകര്‍ന്നതെന്ന നിരീക്ഷണത്തിലാണ് മഹാരാഷ്ട്രയിലെ ആരോഗ്യ വകുപ്പുള്ളത്.  കൊവിഡ് രണ്ടാം തരംഗത്തില്‍ കുട്ടികളും കൂടുതലായി കൊവിഡ് പോസിറ്റീവാകുന്നതായാണ് റിപ്പോര്‍ട്ട്.

ആരോഗ്യ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് കൊവിഡ് രോഗികളെ സഹായിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിശദമാക്കിയിരുന്നു. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ കൊവിഡ് കെയര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാരുള്ളത്.

Latest Videos

undefined

കര്‍ണാടകയില്‍ 9 വയസിന് താഴെ പ്രായമുള്ള 39846 കുട്ടികളാണ് രണ്ട് മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവായത്. മാര്‍ച്ച് 18നും മെയ് 18നും ഇടയിലെ കണക്കുകളാണ് ഇതെന്നാണ് കര്‍ണാടകയിലെ കൊവിഡ് വാര്‍ റൂം വിശദമാക്കുന്നത്. കുട്ടികളിലെ കൊവിഡ് ബാധയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ കണക്കുകള്‍ വിശദമാക്കുന്നത്. കര്‍ണാടകയിലെ ആകെ കൊവിഡ് ബാധിതരുടെ 143 ശതമാനം കുട്ടികളാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!