മഹാരാഷ്ട്രയിൽ സാമൂഹികനീതി വകുപ്പ് മന്ത്രിക്കും ആറ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ്

By Web Team  |  First Published Jun 12, 2020, 12:03 PM IST

ചൊവ്വാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ ഇദ്ദേഹം പങ്കെടുത്തതിനാൽ മന്ത്രിസഭയിലെ മറ്റു അംഗങ്ങളും ക്വാറൻ്റൈനിൽ പോകേണ്ടി വന്നേക്കാം 


മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനജ്ഞയ് മുണ്ഡേയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മന്ത്രിയെ കൂടാതെ അദ്ദേഹത്തിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. മന്ത്രിയുടെ ആറ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 

രണ്ട് ഡ്രൈവർമാർ, പാചക്കകാരൻ, പേഴ്സണൽ അസിസ്റ്റൻ്റ് അടക്കമുള്ളവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ ഇദ്ദേഹം പങ്കെടുത്തതിനാൽ മന്ത്രിസഭയിലെ മറ്റു അംഗങ്ങളും ക്വാറൻ്റൈനിൽ പോകേണ്ടി വന്നേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 

Latest Videos

ഇന്നലെ രാത്രിയോടെയാണ് മന്ത്രിയുടെ കൊവിഡ് പരിശോധന ഫലം പുറത്തു വന്നത്. മന്ത്രിക്കോ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കോ രോഗലക്ഷണങ്ങളില്ല എന്നാണ് വിവരം. ഇവരെല്ലാം ഇപ്പോഴും മന്ത്രിയുടെ ഔദ്യോഗികവസതിയിൽ തുടരുകയാണ്. ഭവനമന്ത്രി ജിതേന്ദ്ര അവാ‍ഡിനും പൊതുമരാമത്ത് മന്ത്രി അശോക് ചവാനും നേരത്തെ കൊവിഡ് രോ​ഗം സ്ഥിരീകരിച്ചിരുന്നു ചികിത്സയിലൂടെ രോ​ഗമുക്തി നേടിയ ഇരുവരും ഇപ്പോൾ  നിരീക്ഷണത്തിലാണ്


 

click me!