''എന്‍റെ അശ്രദ്ധയാണ് കൊവിഡ് ബാധിക്കാന്‍ർ കാരണമായത്. ആളുകളുടെ ഉപദേശം ഞാന്‍ കാര്യമായി എടുത്തില്ല...''
മുംബൈ: തനിക്ക് കൊവിഡ് 19 ബാധിച്ചതില്‍ സ്വയം പഴിച്ച് മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവ്ഹാദ്. തന്‍റെ അശ്രദ്ധമായ സ്വഭാവമാണ് കൊവിഡ് രോഗം ബാധിക്കാന്‍ കാരണമായതെന്ന് മന്ത്രി പറഞ്ഞു. ഈ മാസം ആദ്യമാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിലായിരുന്ന അദ്ദേഹം രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.
രണ്ട് ദിവസത്തോളം വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ''എന്‍റെ അശ്രദ്ധയാണ് കൊവിഡ് ബാധിക്കാന്‍ർ കാരണമായത്. ആളുകളുടെ ഉപദേശം ഞാന്‍ കാര്യമായി എടുത്തില്ല. അതാണ് എന്നെ കുഴിയില്‍ ചാടിച്ചത്.'' ഒരു ഓണ്‍ലൈന്‍ സെമിനാറിനിടെ എന്‍സിപി നേതാവുകൂടിയായ മന്ത്രി പറഞ്ഞു.
കൊവിഡ വ്യാപനം ആരംഭിച്ച സമയത്ത് താനെ ജില്ലയിലെ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ജിതേന്ദ്രയായിരുന്നു. രണ്ടാഴ്ചകൊണ്ട് താന്‍ സുഖം പ്രാപിച്ചുവെന്നും തന്‍റെ മനക്കരുത്തുകൊണ്ടാണ് എല്ലാം പെട്ടന്നവ് ഭേദമായതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യം വീണ്ടെടുക്കാനായി കൃത്യമായ ആഹാര ക്രമീകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.