വയനാട് അടക്കം ലോക്സഭ, നിയമസഭ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പിനുള്ള തീയതിയും ഇതിനൊപ്പം കമ്മീഷൻ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്
ദില്ലി: മഹാരാഷ്ട്ര, ജാർഖണ്ട് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കുന്നു. രണ്ടു സംസ്ഥാനങ്ങളിലേയും സ്ഥിതി വിലയിരുത്താനുള്ള സന്ദർശനത്തിന് കമ്മീഷൻ ഇന്ന് തുടക്കം കുറിക്കും. ജാർഖണ്ടിൽ ഇന്നും നാളെയും കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെത്തി കമ്മീഷൻ സ്ഥിതി വിലയിരുത്തും.
ഹരിയാന വോട്ടെടുപ്പ് കഴിഞ്ഞയുടൻ രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് സാധ്യത. വയനാട് അടക്കം ലോക്സഭ, നിയമസഭ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പിനുള്ള തീയതിയും ഇതിനൊപ്പം കമ്മീഷൻ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം