മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്ത, വിമാന ടിക്കറ്റ് വില 50 ശതമാനം വരെ കുറയും

പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ വിമാന കമ്പനികളോട് സർക്കാർ നിർദേശിച്ചിതായി മന്ത്രി വ്യക്തമാക്കി. .

Maha Kumbh 2025  Prayagraj airfares slashed by 50 percentage after govt intervention

ദില്ലി: മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര വ്യാമയാന മന്ത്രാലയം. കുംഭമേളയ്ക്ക് പോകുന്നവർക്ക്  വിമാന നിരക്ക് കുത്തനെ കുറയും. ടിക്കറ്റ് നിരക്കിൽ  50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ.രാം മോഹൻ നായിഡു അറിയിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ വിമാന കമ്പനികളോട് സർക്കാർ നിർദേശിച്ചിതായും മന്ത്രി വ്യക്തമാക്കി. 

പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും. മഹാ കുംഭമേളയോടനുബന്ധിച്ച് വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. തുടർന്നാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർദ്ധിപ്പിപ്പിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്കിൽ 50 ശതമാനത്തോളം കുറവ് വരുത്താനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുത്തണമെന്ന് സർക്കാർ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Latest Videos

Read More : 

click me!