1971 ഡിസംബർ 4, ആ രാത്രി ചെറുത്തുനിന്നേ മതിയാകുമായിരുന്നുള്ളൂ; ധീരന്മാരുടെ ലോങ്കേവാല

By Web Team  |  First Published Jan 27, 2024, 3:13 PM IST

1971ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് ഇന്ത്യൻ സൈന്യത്തിന്‍റെ ഐതിഹാസികമായ ചെറുത്തുനിൽപ്പിന് സാക്ഷിയായ മണ്ണാണ് ലോങ്കേവാലയിലേത്.


ജയ്പൂർ: ധീരൻമാരുടെ നാടെന്നാണ് രാജസ്ഥാനിലെ അതിർത്തി ഗ്രാമമായ ലോങ്കേവാല അറിയപ്പെടുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് ഇന്ത്യൻ സൈന്യത്തിന്‍റെ ഐതിഹാസികമായ ചെറുത്തുനിൽപ്പിന് സാക്ഷിയായ മണ്ണാണ് ലോങ്കേവാലയിലേത്. യുദ്ധവീര്യത്തിന്‍റെ സ്മരണകളുറങ്ങുന്ന മണ്ണില്‍ ഒരു യുദ്ധ സ്മാരകവുമുണ്ട്.

1971ലെ ഡിസംബറിലെ മഞ്ഞുകാലം. ഇന്ത്യ - പാക് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. അതിർത്തി ഗ്രാമമായ ലോങ്കേവാലയിലുണ്ടായിരുന്നത് 120 ഓളം വരുന്ന ഇന്ത്യൻ പട്ടാളക്കാർ. ഡിസംബർ നാലിന് വൈകുന്നേരം ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി വഴി രാജ്യം പിടിച്ചെടുക്കാനായി പാകിസ്ഥാൻ സൈന്യം നീക്കം നടത്തി. 2000ത്തിനും 3000ത്തിനുമിടയിലുള്ള സൈനികർ 40 ടാങ്കറുകളുമായാണ് രാജ്യാതിർത്തി കടന്നുള്ള അപ്രതീക്ഷിത നീക്കം നടത്തിയത്. അന്ന് രാത്രി ഇന്ത്യൻ സൈന്യത്തിന് ചെറുത്തുനിന്നേ മതിയാകുമായിരുന്നുള്ളൂ.

Latest Videos

undefined

മേജർ കുൽദീപ് സിംഗ് ചന്ദപുരിയുടെ നേതൃത്വത്തിൽ നടന്ന സാഹസികവും തന്ത്രപ്രധാനവുമായ നീക്കങ്ങളിലൂടെ പാക് സൈന്യത്തിന് ഒന്നിനു പുറകേ ഒന്നായി തിരിച്ചടി നൽകി. നാല് പോർ വിമാനങ്ങള്‍ മാത്രമായിരുന്നു ഇന്ത്യൻ വ്യോമസേനക്ക് അന്നുണ്ടായിരുന്നത്. തൊട്ടടുത്ത ദിവസം അതി‌ൽ രണ്ടു വിമാനങ്ങള്‍ ഒന്നിനു പുറകേ ഒന്നായി ബോംബ് വർഷിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന പോരാട്ടത്തില്‍ പിടിച്ചു നിൽക്കാനാകാതെ മുട്ടുമടക്കി പാക് പട്ടാളം തിരിഞ്ഞോടി. പാക് പട്ടാളത്തിൽ നിന്നും പിടിച്ചെടുത്ത ടാങ്കറുകളും ഇന്ത്യൻ സൈന്യം ശത്രുക്കളെ തുരത്താൻ ഉപയോഗിച്ച ആയുധങ്ങളുമെല്ലാം ലോങ്കേവാലയിലെ യുദ്ധ സ്മാരകത്തിലിപ്പോഴുമുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി, യുദ്ധവീര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്മൃതി ഭൂമിയിൽ ദിവസവും സന്ദർശകരെത്തുന്നുണ്ട്.  

 

click me!