കേരളത്തില്‍ തന്നെ തിരുവനന്തപുരവും ആറ്റിങ്ങലിലും മാത്രമാണ് ഇപ്പോള്‍ കനത്ത പോര് നടക്കുന്നത്. ബാക്കി മണ്ഡലങ്ങളിലെ എല്ലാം മത്സരം ഏകദേശം തീരുമാനമായി കഴിഞ്ഞു.
തിരുവനന്തപുരം: ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്ന പല മണ്ഡലങ്ങളിലും ഏകപക്ഷീയ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്. യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശും സിപിഎമ്മിന്‍റെ വി ജോയ്‍യും ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ലീഡ് നിലയും മാറി മറിയുന്നുണ്ട്.
നിലവില്‍ നേരിയ വോട്ടുകള്‍ക്ക് ആണെങ്കിലും അടൂര്‍ പ്രകാശാണ് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ ഇനി എണ്ണാനുള്ളത് സിപിഎം അനുകൂല പ്രദേശങ്ങളാണ് എന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. കേരളത്തില്‍ തന്നെ തിരുവനന്തപുരത്തും ആറ്റിങ്ങലിലും മാത്രമാണ് ഇപ്പോള്‍ കനത്ത പോര് നടക്കുന്നത്. ബാക്കി മണ്ഡലങ്ങളിലെ എല്ലാം മത്സരം ഏകദേശം തീരുമാനമായി കഴിഞ്ഞു.
undefined
യുഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും വി ജോയ്‍യിലൂടെ സിപിഎമ്മിന് പിടിച്ച് നില്‍ക്കാൻ ആറ്റിങ്ങലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം സ്ഥാനത്താണെങ്കിലും എൻഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരൻ ഒരു ലക്ഷത്തിലധികം വോട്ടുകൾ പിടിച്ചത് മത്സരം അവസാന ലാപ്പിലേക്ക് കൊണ്ട് പോകുന്നതില്‍ നിര്‍ണായകമായി. ഏഴ് സ്ഥാനാര്‍ത്ഥികള്‍ ആണ് മണ്ഡലത്തില്‍ ആകെ മത്സരിച്ചത്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കല്ലാതെ ആര്‍ക്കും കാര്യമായ വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം