ആദ്യ പ്രചാരണ യോഗം ഇന്ന് തിരുച്ചിറപ്പള്ളിയിൽ നടക്കും
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ പ്രചാരണ യോഗം തിരുച്ചിറപ്പള്ളിയിൽ നടക്കും. 2021ൽ ഡിഎംകെ വൻ ജയം
നേടിയ നിയമസഭ തെരഞ്ഞെടുപ്പിലും സ്റ്റാലിൻ പ്രചാരണം തുടങ്ങിയത് തിരുച്ചിറപ്പള്ളിയിൽ ആയിരുന്നു. വൈക്കോയുടെ മകൻ ദുരൈ ആണ് ഇവിടെ ഡിഎംകെ സഖ്യതിന്റെ സ്ഥാനാർഥി. അടുത്ത മാസം 17 വരെ ആകെ 20 ദിവസം ആണ് സ്റ്റാലിൻ പ്രചാരണം നടത്തുന്നത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ പ്രചരണത്തിനും മറ്റന്നാൾ തിരുച്ചിറപ്പള്ളിയിൽ ആണ് തുടക്കമാകുന്നത്.