ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ് ബിജെപി, ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായി; കോണ്‍ഗ്രസിന് വൻ നേട്ടം

By Web Team  |  First Published Jun 4, 2024, 9:07 PM IST

ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി, കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളില്‍ വിജയം നേടി


ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വൻ തിരിച്ചടിയേറ്റ് ബിജെപി. പത്ത് കൊല്ലത്തിന് ശേഷം നരേന്ദ്ര മോദിക്ക് ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായി. ബിജെപിയുടെ ലോക്സഭയിലെ സഖ്യ 240 ആയി കുറഞ്ഞു. ബിജെപിക്ക് മാത്രം 240 സീറ്റിലാണ് മുന്നേറാനായത്. അതിനാല്‍ തന്നെ അധികാരത്തില്‍ തുടരാൻ ബിജെപിക്ക് നിതീഷ് കുമാറിന്‍റെയും ചന്ദ്രബാബു നായിഡുവിന്‍റെയും പാര്‍ട്ടികളുടെ പിന്തുണ അനിവാര്യമാണ്. നൂറിന് അടുത്ത് സീറ്റ് നേടിയ കോണ്‍ഗ്രസ് വൻ നേട്ടമാണ് കൈവരിച്ചത്.

ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി, കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളില്‍ വിജയം നേടി. ബിജെപിയെ മലർത്തിയടിച്ചാണ് യുപിയില്‍ കോണ്‍ഗ്സും സമാജ്വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കിയത്. റായ്ബറേലിയില്‍ നാല് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ലീഡ് നേടി രാഹുല്‍ഗാന്ധി മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വാരാണസിയില്‍ നിന്ന് വിജയിച്ചു.

ആര് ഭരിക്കും? കിംഗ് മേക്കർമാർ കാലുവാരിയാൽ ബിജെപിക്ക് അധികാരം നഷ്ടമാകും; നായിഡുവും നിതീഷും തീരുമാനിക്കും!

Latest Videos

എന്നാല്‍, വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ എതിർസ്ഥാനാർത്ഥി അജയ് റായിയെക്കാള്‍ പിന്നിലായിന്നു മോദി. പശ്ചിമബംഗാളില്‍ എക്സിറ്റ്പോളുകള്‍ക്ക് വിരുദ്ധമായി 42 ല്‍ 29 സീറ്റിലും വിജയം നേടാൻ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഹരിയാനയിലും എൻഡിഎയ്ക്ക് തിരിച്ചടി ഉണ്ടായി.

'ഇനിയൊരു മത്സരത്തിനില്ല. കുരുതി കൊടുക്കാൻ ഞാൻ നിന്നു കൊടുക്കരുതായിരുന്നു'; നേതൃത്വത്തിനെതിരെ കെ മുരളീധരൻ

 

 

click me!