സ്മൃതി ഇറാനി അടക്കം പ്രമുഖർ; ലോക്സഭ തെരഞ്ഞെടുപ്പിൽ തോല്‍വിയറിഞ്ഞത് 20 കേന്ദ്ര മന്ത്രിമാർ

By Web Team  |  First Published Jun 12, 2024, 5:44 PM IST

കേന്ദ്ര സഹമന്ത്രിയായിരുന്ന വി മുരളീധരൻ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശിനും സിപിഎമ്മിന്‍റെ വി ജോയിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി


ദില്ലി: രാജ്യത്ത് വീണ്ടും അധികാരത്തിലെത്താൻ സാധിച്ചെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റ് വാങ്ങിയത്  മോദി 2.0 മന്ത്രിസഭയിലെ 20 മന്ത്രിമാര്‍. ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നു. സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെ 2019ല്‍ പരാജയപ്പെടുത്തി രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട സ്മൃതി ഇറാനി അടക്കം പ്രമുഖരാണ് ഇത്തവണ പരാജയമറിഞ്ഞത്. രണ്ടാം മോദി സര്‍ക്കാരില്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി, ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാൽ ശര്‍മ്മയോട് 1,67,196 വോട്ടിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെട്ടത് തിരുവനന്തപുരത്താണ്. മറ്റ് മന്ത്രിമാരുടെ പരാജയങ്ങള്‍ നോക്കുമ്പോൾ ശശി തരൂര്‍ എന്ന വൻമരത്തോട് മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ രാജീവ് ചന്ദ്രശേഖറിന് സാധിച്ചു. തോറ്റ കേന്ദ്ര മന്ത്രിമാരില്‍ ഏറ്റവും കുറഞ്ഞ മാര്‍ജിനില്‍ പരാജയമേറ്റ് വാങ്ങിയത് രാജീവ് ചന്ദ്രശേഖറാണ്. ഒരു ലക്ഷത്തിലേറെ വോട്ടിന് 2019ല്‍ വിജയിച്ച ശശി തരൂരിന്‍റെ ഭൂരിപക്ഷം 16,077 ആക്കി കുറയ്ക്കാൻ രാജീവിന് സാധിച്ചു. 

Latest Videos

undefined

കേന്ദ്ര സഹമന്ത്രിയായിരുന്ന വി മുരളീധരൻ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശിനും സിപിഎമ്മിന്‍റെ വി ജോയിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി. ലഖിംപുര്‍ ഖേരി വിവാദത്തില്‍ അകപ്പെട്ട അജയ് കുമാര്‍ മിശ്ര പരാജയപ്പെട്ടത് എസ്പിയുടെ ഉത്കര്‍ഷ് വെര്‍മ്മയോടാണ്. കേന്ദ്ര മന്ത്രിയായിരുന്ന എല്‍ മുരുകൻ തമിഴ്നാട്ടിലെ നീലഗിരി മണ്ഡലത്തില്‍ 2,40,585 വോട്ടിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. 

ഇവരെ കൂടാതെ സുഭാഷ് സർക്കാർ, അര്‍ജുൻ മുണ്ഡ, കൈലാശ് ചൗധരി, നിതീഷ് പ്രമാണിക്, സഞ്ജീവ് ബല്യാൻ, കപില്‍ പാട്ടീൽ, റാവുസാഹെബ് ദൻവെ, ഭാരതി പവാര്‍, കൗഷല്‍ കിഷോര്‍, ഭഗവന്ത് ഖുബ, മഹേന്ദ്രനാഥ് പാണ്ഡെ, സാധ്വി നിരഞ്ജൻ ജ്യോതി, ഭാനുപ്രതാപ് സിംഗ്, രാജ്കുമാര്‍ സിംഗ്, ദേബശ്രീ ചൗധരി എന്നിവരാണ് തോറ്റ കേന്ദ്ര മന്ത്രിമാര്‍.

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!