ഗ്ലാമർ പോരാട്ടം, വാരണാസിയിലേക്ക് രാജ്യം ഉറ്റുനോക്കുന്നു; മാറി മറിഞ്ഞ് ലീഡ് നില, നരേന്ദ്ര മോദി മുന്നിൽ

By Web Team  |  First Published Jun 4, 2024, 11:05 AM IST

പിസിസി അധ്യക്ഷൻ അജയ് റായിയെ തന്നെ നിയോഗിച്ച് കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് തന്നെയാണ് വാരണാസിയില്‍ ഇറങ്ങി തിരിച്ചത്. കടുത്ത പോരാട്ടത്തിന്‍റെ സൂചന നല്‍കി ആദ്യ മുന്നിലെത്താൻ അജയ് റായിക്ക് സാധിച്ചു


ലഖ്നൗ: ആദ്യം പിന്നിലായെങ്കിലും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലീഡ് തിരികെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിസിസി അധ്യക്ഷൻ അജയ് റായിയെ തന്നെ നിയോഗിച്ച് കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് തന്നെയാണ് വാരണാസിയില്‍ ഇറങ്ങി തിരിച്ചത്. കടുത്ത പോരാട്ടത്തിന്‍റെ സൂചന നല്‍കി ആദ്യ മുന്നിലെത്താൻ അജയ് റായിക്ക് സാധിച്ചു. എന്നാല്‍, പിന്നീട് മോദി ലീഡ് തിരികെ പിടിക്കുകയായിരുന്നു.

രാജ്യത്ത് എൻഡ‍ിഎയും ഇന്ത്യ സഖ്യവും തമ്മില്‍ നടക്കുന്ന വാശിയേറിയ പോരാട്ടത്തിന്‍റെ സൂചനകള്‍ തന്നെയാണ് വാരണാസിയില്‍ ആദ്യ ഘട്ടത്തില്‍ പ്രതിഫലിച്ചത്. ഒരുഘട്ടത്തില്‍ ആറായിരത്തിലധികം ലീഡ് പിടിക്കാൻ അജയ് റായിക്ക് സാധിച്ചു. ഇപ്പോള്‍ നാൽപ്പതിനായിരത്തിലധികം വോട്ടിന്‍റെ ലീഡിലേക്ക് മോദി എത്തിയിട്ടുണ്ട്. ഏഴ് സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തിൽ മത്സരിച്ചത്. ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിന്‍റെ മുന്നേറ്റം. 

Latest Videos

കരീമിനെ കൈവിട്ട് കോഴിക്കോട്: സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ പിന്നിൽ; ന്യൂനപക്ഷ വോട്ടുകളും രാഘവന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!