Malayalam News Live : ദാന ചുഴലിക്കാറ്റ് കര തൊട്ടു, ഒഡിഷയിൽ മിന്നൽപ്രളയ മുന്നറിയിപ്പ്

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. പശ്ചിമ ബം​ഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി. 

11:26 AM

പ്രശാന്തിന്റെ പണി പോകും പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനു കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

11:25 AM

കളമശ്ശേരി ജപ്തി നടപടി കുടുംബവുമായി ഇന്ന് എസ്ബിഐ ചർച്ച നടത്തും

കൊച്ചി കളമശ്ശേരിയിൽ ജപ്തി നടപടി നേരിട്ട നാലംഗ കുടുംബവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ ഇന്ന് ചർച്ച നടത്തും. വീട്ടുടമ അജയനുമായും കുടുംബവുമായും സംസാരിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പരമാവധി കുറഞ്ഞ തുകയിൽ ഒറ്റത്തവണ തീർപ്പാക്കലിന് നടപടി ഉറപ്പാക്കാനാണ് ശ്രമമെന്ന് മന്ത്രി പി.രാജീവിന്റെ ഓഫീസ് അറിയിച്ചു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഇടപെട്ടതോടെയാണ് ഒറ്റത്തവണ തീർപ്പാക്കലിൽ വായ്പ തുക കുറച്ച് 3 മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാനുള്ള സമവായചർച്ച തുടങ്ങിയത്. 

11:24 AM

ആരോപണത്തിന് പിന്നില്‍ ആന്‍റണി രാജുവെന്ന് തോമസ് കെ തോമസ്

അജിത് പവാർ പക്ഷത്ത് ചേരാൻ 2 എംഎൽഎമാർക്ക് 100 കോടി വാ​ഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്ന് തോമസ് കെ തോമസ് ആരോപിക്കുന്നു. 

11:23 AM

ചെന്നൈയിൽ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ്‌ കൊല്ലപ്പെട്ടത്. വെല്ലൂർ സ്വദേശിയായ ഗോവിന്ദൻ എന്ന യാത്രക്കാരനാണ് ജഗനെ മർദിച്ചത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം  കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കയ്യേറ്റത്തിനിടെ ടിക്കറ്റ് മെഷീൻ എടുത്ത് ജഗൻ ഗോവിന്ദനെ മർദിച്ചു. പിന്നാലെ ജഗൻ ഗോവിന്ദനെ പൊതിരെ തല്ലുകയായിരുന്നു

ശ്രുതിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി അച്ഛൻ

നാഗർകോവിലിൽ സ്ത്രീധനപീഡനത്തിനിരയായ മലയാളി അധ്യാപിക ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ല. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു

11:22 AM

കൂറുമാറ്റത്തിന് 100 കോടി, 50 കോടി വീതം ഓഫർ

എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസിന് കുരുക്കായത് കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫർ. അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാ​ഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ. നിർണായക വിവരം സിപിഎം സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്ത് മുഖ്യമന്ത്രി. ലോക്സഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് സംഭവം. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

11:21 AM

ഗുൽമാർ​ഗ് ഭീകരാക്രമണം ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന പിഎഎഫ്എഫ്

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതീവ ജാ​ഗ്രത തുടരുകയാണ്. 

6:39 AM

മുൻ എസ്പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പീഡന പരാതി

മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.

6:31 AM

ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സിപിഎം

പൊലീസ് റിപ്പോർട്ട്‌ എതിരായതോടെ പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം. തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികളാണ് ചർച്ചയിൽ. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു.

11:26 AM IST:

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനു കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

11:25 AM IST:

കൊച്ചി കളമശ്ശേരിയിൽ ജപ്തി നടപടി നേരിട്ട നാലംഗ കുടുംബവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ ഇന്ന് ചർച്ച നടത്തും. വീട്ടുടമ അജയനുമായും കുടുംബവുമായും സംസാരിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പരമാവധി കുറഞ്ഞ തുകയിൽ ഒറ്റത്തവണ തീർപ്പാക്കലിന് നടപടി ഉറപ്പാക്കാനാണ് ശ്രമമെന്ന് മന്ത്രി പി.രാജീവിന്റെ ഓഫീസ് അറിയിച്ചു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഇടപെട്ടതോടെയാണ് ഒറ്റത്തവണ തീർപ്പാക്കലിൽ വായ്പ തുക കുറച്ച് 3 മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാനുള്ള സമവായചർച്ച തുടങ്ങിയത്. 

11:24 AM IST:

അജിത് പവാർ പക്ഷത്ത് ചേരാൻ 2 എംഎൽഎമാർക്ക് 100 കോടി വാ​ഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്ന് തോമസ് കെ തോമസ് ആരോപിക്കുന്നു. 

11:23 AM IST:

ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ്‌ കൊല്ലപ്പെട്ടത്. വെല്ലൂർ സ്വദേശിയായ ഗോവിന്ദൻ എന്ന യാത്രക്കാരനാണ് ജഗനെ മർദിച്ചത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം  കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കയ്യേറ്റത്തിനിടെ ടിക്കറ്റ് മെഷീൻ എടുത്ത് ജഗൻ ഗോവിന്ദനെ മർദിച്ചു. പിന്നാലെ ജഗൻ ഗോവിന്ദനെ പൊതിരെ തല്ലുകയായിരുന്നു

11:23 AM IST:

ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ്‌ കൊല്ലപ്പെട്ടത്. വെല്ലൂർ സ്വദേശിയായ ഗോവിന്ദൻ എന്ന യാത്രക്കാരനാണ് ജഗനെ മർദിച്ചത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം  കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കയ്യേറ്റത്തിനിടെ ടിക്കറ്റ് മെഷീൻ എടുത്ത് ജഗൻ ഗോവിന്ദനെ മർദിച്ചു. പിന്നാലെ ജഗൻ ഗോവിന്ദനെ പൊതിരെ തല്ലുകയായിരുന്നു

11:23 AM IST:

നാഗർകോവിലിൽ സ്ത്രീധനപീഡനത്തിനിരയായ മലയാളി അധ്യാപിക ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ല. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു

11:22 AM IST:

എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസിന് കുരുക്കായത് കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫർ. അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാ​ഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ. നിർണായക വിവരം സിപിഎം സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്ത് മുഖ്യമന്ത്രി. ലോക്സഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് സംഭവം. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

11:21 AM IST:

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതീവ ജാ​ഗ്രത തുടരുകയാണ്. 

6:39 AM IST:

മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.

6:31 AM IST: