വില കുത്തനെ കൂട്ടിയതിനു പിന്നാലെ കര്‍ണാടകത്തില്‍ മദ്യ വില്‍പനയില്‍ 60% ആണ് ഇടിവുണ്ടായത്. ആദ്യ 3 ദിവസങ്ങളില്‍ കച്ചവടം തകര്‍ത്തു. മേയ് 6 ന് 232 കോടി രൂപയുടെ മദ്യം വിറ്റഴിച്ചത്.
ബാംഗ്ലൂര്‍: മദ്യവില ഉയര്‍ത്തിയ തീരുമാനം തിരിച്ചടിയായി ദില്ലി, കര്‍ണാടക സര്‍ക്കാരുകള്‍. നികുതി വരുമാനം സ്വരൂപിക്കാമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു മദ്യത്തിന്റെ വില ഉയര്‍ത്തിയത്. എന്നാലിത് സര്‍ക്കാരുകള്‍ക്ക് തിരിച്ചടി. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഇത്രയും വിലയ്ക്ക് മദ്യം വാങ്ങാന്‍ ആളുകളുടെ കൈയില്‍ പണമില്ല. കച്ചവടം വലിയ രീതിയില്‍ തന്നെ കുറഞ്ഞു.
വില കുത്തനെ കൂട്ടിയതിനു പിന്നാലെ കര്‍ണാടകത്തില്‍ മദ്യ വില്‍പനയില്‍ 60% ആണ് ഇടിവുണ്ടായത്. ആദ്യ 3 ദിവസങ്ങളില്‍ കച്ചവടം തകര്‍ത്തു. മേയ് 6 ന് 232 കോടി രൂപയുടെ മദ്യം വിറ്റഴിച്ചത്. എന്നാല്‍ മേയ് 20 ന് വില്‍പന 61 കോടിയായി കുറഞ്ഞു. മേയ് 6 ന് സര്‍ക്കാര്‍ മദ്യവിലയില്‍ 21 മുതല്‍ 31% വരെ വര്‍ധനവു വരുത്തിയിരുന്നു. ഇതോടെ കുപ്പിക്ക് 50 രൂപ മുതല്‍ 1000 രൂപ വരെയാണു വില കൂടിയത്.
വരുമാനം വര്‍ധിപ്പിക്കാനാണ് അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് പരാജയപ്പെട്ടുവെന്ന് മദ്യശാല ഉടമകള്‍ തന്നെ പറയുന്നു. സംസ്ഥാനത്ത് ആകെയുള്ള 10,050 മദ്യക്കടകളില്‍ 4,880 എണ്ണം മാത്രമേ തുറന്നിട്ടുള്ളു. അതേസമയം, ദില്ലിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല.
കച്ചവടം പകുതിയിലേറെ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണായതിനാല്‍ വരുമാനം ഇല്ലാതായതോടെ മദ്യത്തിനായി ചിലവഴിക്കാന്‍ ആളുകളുടെ കൈയില്‍ പണം ഇല്ല. വില കൂടി ഉയര്‍ന്നതോടെ മദ്യം വേണ്ടെന്നു വയ്ക്കാന്‍ ആളുകള്‍ തയ്യാറാകുകയാണ്.