പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ, മത്സരിക്കാനില്ല -ശശി തരൂർ

By Web Team  |  First Published Feb 17, 2023, 12:54 PM IST

തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നും ശശി തരൂർ പറഞ്ഞു


 

തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന്  അധികാരപ്പെട്ടവർ തീരുമാനിക്കട്ടെയെന്ന് ശശി തരൂർ . ഇത് സംബന്ധിച്ച് പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നും ശശി തരൂർ പറഞ്ഞു. ഇക്കാര്യം നേതൃത്വവുമായി സംസാരിച്ചിട്ടില്ല . താൻ മൽസരത്തിനില്ലെന്നും തരൂർ വ്യക്തമാക്കി . 

Latest Videos

 

അതേസമയം കൊടിക്കുന്നിൽ സുരേഷിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് ശശി തരൂർ പറഞ്ഞു . ദളിത് വിഭാഗത്തിൽ നിന്ന് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്നും ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും ആയിരുന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.ഒരു ലോബിയിംഗിനും ഇതുവരെ പോയിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. തരൂരിന് നിരവധി അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു .


 

click me!