'കേന്ദ്രം 'ഉറപ്പ്' എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷ, 2017ലും സമിതിയെ നിയോഗിച്ചിരുന്നു'; പ്രതികരിച്ച് ഐഎംഎ

By Web Team  |  First Published Aug 17, 2024, 3:53 PM IST

രണ്ടാംഘട്ടം സമരത്തെ സംബന്ധിച്ച് കേന്ദ്രത്തിന്‍റെ ഈ നിലപാട് കൂടി കണക്കിലെടുക്കും. വിശദമായി പരിശോധിച്ച ശേഷം തുടർ തീരുമാനമെന്നും ഐഎംഎ അധ്യക്ഷൻ ആർ വി അശോകൻ


ദില്ലി: പശ്ചിമ ബംഗാളിൽ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഭ്യർത്ഥനയില്‍ പ്രതികരണവുമായി ഐഎംഎ. സർക്കാർ വാർത്താക്കുറിപ്പിൽ ഉറപ്പ് എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി. 2017ലും സമിതിയെ നിയോഗിച്ചിരുന്നു. അന്ന് നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല. ആദ്യ ഘട്ട സമരമാണ് ഇപ്പോൾ നടക്കുന്നത്. 

രണ്ടാംഘട്ടം സമരത്തെ സംബന്ധിച്ച് കേന്ദ്രത്തിന്‍റെ ഈ നിലപാട് കൂടി കണക്കിലെടുക്കും. വിശദമായി പരിശോധിച്ച ശേഷം തുടർ തീരുമാനമെന്നും ഐഎംഎ അധ്യക്ഷൻ ആർ വി അശോകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യാപകർ, വിദ്യാർത്ഥികൾ, റെസിഡന്‍റ് ഡോക്ടർമാർ എന്നിവർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് കേന്ദ്രം മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. 

Latest Videos

undefined

ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമാ സ്ഥലങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്നും അക്രമസംഭവങ്ങളിൽ കോളേജ് അധികൃതർ അന്വേഷണം നടത്തണമെന്നും എഫ്ഐആർ രജിസ്റ്റ‌ർ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അക്രമ സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കൽ കമ്മീഷന് റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. രാജ്യത്തെ മെഡിക്കൽ കോളേജുകൾക്കും മാര്‍ഗനിര്‍ദേശം ബാധകമായിരിക്കും.

കയ്യടിക്കണം ഈ ജീവിതത്തിന്, ഭർത്താവിന് വയ്യാതായി, 6 മാസം കൊണ്ട് പഠിച്ച് ലൈസൻസെടുത്തു, വൈറലായി അർച്ചനയുടെ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!