കോടിയേരി ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സിപിഎം കേന്ദ്ര നേതൃത്വം

By Web Team  |  First Published Oct 31, 2020, 9:27 AM IST

സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിൻ്റെ പേരിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം സിസി വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായി.


ദില്ലി: കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻ്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സിപിഎം നിലപാട്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്, ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കും. 

സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിൻ്റെ പേരിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം സിസി വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായി.

Latest Videos

പശ്ചിമബംഗാളിൽ കോൺഗ്രസുമായി സീറ്റു ധാരണയ്ക്കും സിപിഎം സിസിയുടെ പച്ചക്കൊടിയായി. 

click me!