'തരൂരിന് എവിടെയും മേൽക്കൈ ഇല്ല, 1000 വോട്ട് വലിയ കാര്യമല്ല':  കൊടിക്കുന്നിൽ സുരേഷ് 

By Web Team  |  First Published Oct 19, 2022, 3:41 PM IST

ഖാർഗെക്ക് തെരഞ്ഞെടുപ്പിൽ കൃത്യമായ മേൽക്കൈ ലഭിച്ചുവെന്നും ശശി തരൂരിന് ഒരു സംസ്ഥാനത്ത് നിന്നും വ്യക്തമായ മേൽക്കൈ ഉണ്ടായിട്ടില്ലെന്നുമാണ് വേട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം.


ദില്ലി :  കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വിജയം നേടിയത് മല്ലികർജുൻ ഖർഗെ ക്യാമ്പ് ആഘോഷിക്കുമ്പോഴും, ശശി തരൂർ നടത്തിയ ശ്രദ്ധേയമായ പ്രകടനത്തിൽ ഖർഗെ അനുകൂലികൾ അസ്വസ്ഥർ. പ്രതീക്ഷിച്ചതിനും അപ്പുറത്ത് മികച്ച പ്രകടനം കാഴ്ച വെച്ചത് തരൂർ അനുകൂലികൾ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ അടക്കമുളള നേതാക്കൾ ഇപ്പോഴും അക്കാര്യത്തെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

ഖാർഗെക്ക് തെരഞ്ഞെടുപ്പിൽ കൃത്യമായ മേൽക്കൈ ലഭിച്ചുവെന്നും ശശി തരൂരിന് ഒരു സംസ്ഥാനത്ത് നിന്നും വ്യക്തമായ മേൽക്കൈ ഉണ്ടായിട്ടില്ലെന്നുമാണ് വേട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. 100 വോട്ട് എണ്ണുമ്പോൾ നാലോ അഞ്ചോ വോട്ടാണ് തരൂരിന് കിട്ടിയത്. മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ തരൂർ പുതുതായി ഒന്നും ഉന്നയിച്ചില്ല. ഒൻപതിനായിരത്തിൽ കൂടുതൽ വോട്ടുള്ള തെരഞ്ഞെടുപ്പിൽ 1000 വോട്ട് കിട്ടുന്നത് വല്യ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.  തരൂരിന് കേരളത്തിൽ നിന്നാണ് കൂടുതൽ വോട്ട് കിട്ടിയതെന്ന് പറയാൻ ആകില്ല. പാർട്ടിക്ക് വേണ്ട മാറ്റം പാർട്ടി കൊണ്ടുവരും.അസാധുവായതിൽ കൂടുതൽ വോട്ട് ഖാർഗെക്ക് കിട്ടിയതാണ്. 400 വോട്ടോളം ഖാർഗെക്ക് രേഖപ്പെടുത്തുന്നതിൽ തെറ്റ് വന്നതിനാൽ നഷ്ടപ്പെട്ടു. വോട്ടടുപ്പിൽ കൃത്യമം നടന്നുവെന്ന തരൂരിന്റെ ആരോപണം പരാജയം മുന്നിൽ കണ്ടുള്ളത് മാത്രമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. 

Latest Videos

'പാർട്ടിയിൽ അന്തിമ അധികാരം അധ്യക്ഷന്, തന്റെ റോൾ അധ്യക്ഷൻ തീരുമാനിക്കും'; വിജയിയെ അനുമോദിച്ച് രാഹുൽ

ലിസ്റ്റിന് പുറത്തുള്ളവർ വോട്ട് ചെയ്തുവെന്ന് തെളിയിക്കാൻ ശശി തരൂരിനെ രാജ്മോഹൻ ഉണ്ണിത്താൻ വെല്ലുവിളിച്ചു. തെലങ്കാനയിൽ ക്രമക്കേട് നടന്നുവെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും.മറിച്ചാണെങ്കിൽ തരൂർ മാപ്പ് പറയണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. 

എന്നാൽ അതേ സമയം, ശശി തരൂരിന്റെ വോട്ട് ശതമാനം പ്രാധാന്യമുള്ളതാണെന്ന് എംകെ രാഘവൻ എംപി ഏഷ്യനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. ശശി തരൂർ ഉയർത്തിയ വിഷയങ്ങൾ ഹൈക്കമാൻഡ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. 

click me!