കൊവിഡ് ബാധിതയായ മലയാളി സ്ത്രീ ചികിത്സ കിട്ടാതെ ദില്ലിയിലെ ആശുപത്രി വരാന്തയിൽ

By Web Team  |  First Published Jun 14, 2020, 12:36 PM IST

കൊവിഡ് സ്ഥിരീകരിച്ചതിന്റെ രേഖകൾ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതർ ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്.


ദില്ലി: കൊവിഡ് ബാധിതയായ മലയാളി സ്ത്രീയെ ദില്ലിയിലെ ആശുപത്രി ചികിത്സ നൽകാതെ അവ​ഗണിക്കുന്നതായി പരാതി. ദില്ലി എൽഎൻജെപി ആശുപത്രിയിലാണ് കൊവിഡ് രോ​ഗി മതിയായ ചികിത്സ കിട്ടാതെ വരാന്തയിൽ കഴിയുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിന്റെ രേഖകൾ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതർ ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്.

കൊവിഡ് റിപ്പോർട്ട് ഫോണിൽ കാണിച്ചിട്ടും യഥാർത്ഥ രേഖ വേണമെന്ന് ആശുപത്രി അധികൃതർ കർശന നിലപാട് എടുക്കുകയായിരുന്നു. ശ്വാസതടസവും നെഞ്ച് വേദനയുമടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. കൊ വിഡ് ലക്ഷണങ്ങളെ തുടർന്ന് ഇവരുടെ  ഭർത്താവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു

Latest Videos

അതേസമയം, ദില്ലിയിൽ കൊവിഡ് മരണ നിരക്കും രോഗബാധയും കൂടുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നത് കനത്ത ആശങ്കയാണ് ഉയർത്തുന്നത്. ദില്ലിയിൽ ഇതുവരെ 38958 പേർ കൊവിഡ് ബാധിതരായെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നഴ്സിംഗ് ഹോമുകൾക്കും കൊവിഡ് ചികിത്സ നടത്താമെന്ന് തീരുമാനമായിട്ടുണ്ട്. പത്തു മുതൽ 49 വരെ ബെഡുകൾ ഉള്ള നഴ്സിംഗ്  ഹോമുകൾക്കാണ് ചികിത്സക്ക് അനുമതി. ഇതു സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി.

 

Read Also: ചൈനയിൽ വീണ്ടും കൊവിഡ് പടരുന്നു: 24 മണിക്കൂറിൽ 57 പേർക്ക് രോഗം...
 

click me!