ഈ ഘട്ടത്തിൽ ദേശീയതലത്തിലെ സാധ്യതകൾ ഇന്ത്യാ മുന്നണി പ്രയോജനപ്പെടുത്തുമെന്ന് ശരദ് പവാർ വ്യക്തമാക്കി.
മുംബൈ: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയ ഭൂമിയിൽ ഇന്ത്യാ സഖ്യം ചലനമുണ്ടാക്കിയെന്ന് എൻസിപി നേതാവ് ശരദ് പവാർ. രാജ്യത്തെ സാഹചര്യം മാറിയെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ നിന്നുളള ഫലം കാണിക്കുന്നത്. ഈ ഘട്ടത്തിൽ ദേശീയതലത്തിലെ സാധ്യതകൾ ഇന്ത്യാ മുന്നണി പ്രയോജനപ്പെടുത്തുമെന്ന് ശരദ് പവാർ വ്യക്തമാക്കി. ജനതാദൾ യുണൈറ്റഡ് നേതാവ് നേതാവ് നിതിഷ് കുമാറുമായി ഇതുവരെ ഫോണിൽ സംസാരിച്ചില്ല.
ആരുമായും സംസാരം നടന്നിട്ടില്ലെന്നും ശരദ് പവാർ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞതോടെ സർക്കാർ രൂപീകരണത്തിന് നീക്കങ്ങൾ നടത്തുകയാണ് ഇന്ത്യാ മുന്നണിയും കോൺഗ്രസും.ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ്,നിതീഷ് കുമാറിന്റെ ജെഡിയു തുടങ്ങിയ പാർട്ടികളെ ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ഉപമുഖ്യമന്ത്രി സ്ഥാനം ഇന്ത്യാ മുന്നണി കൺവീനർ സ്ഥാനം അടക്കമാണ് നിതീഷിനും ചന്ദ്രബാബു നായിഡുവിനും മുന്നിൽ ഇന്ത്യാ മുന്നണി വെക്കുന്നതെന്നാണ് വിവരം.
undefined