'എല്ലാ വീട്ടിലും ദേശീയ പതാക മാത്രം പോരാ'; സ്വാതന്ത്ര്യ ദിനാഘോഷം ഒന്നുകൂടി മനോഹരമാക്കാന്‍ ദില്ലി സര്‍ക്കാര്‍

By Web Team  |  First Published Aug 5, 2022, 8:24 PM IST

സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പൊതുസ്ഥാപനങ്ങളും ഓരോ സംസ്ഥാന ഭരണകൂടങ്ങളും അവരുടേതായ രീതിയിൽ ആഘോഷങ്ങൾ ആസൂത്രണം ചെയ്യുകയാണെന്ന് കെജ്രിവാൾ അഭ്യര്‍ത്ഥിച്ചു.


ദില്ലി:  ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കാൻ വീടുകളിൽ ദേശീയ പതാക ഉയര്‍ത്തുന്നതിന് പുറമേ ദേശീയ ഗാനം ആലപിക്കാനും ആഹ്വാനം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

ദില്ലി സർക്കാർ രാജ്യതലസ്ഥാനത്തുടനീളം 25 ലക്ഷം ദേശീയ പതാകകൾ വിതരണം ചെയ്യുമെന്ന് കെജ്രിവാള്‍ അറിയിച്ചു. ദില്ലിയിലെ ഓരോ ഗല്ലികളിലും,മൊഹല്ല"യിലും, ഓരോ ചൗക്കിലും ദേശീയ പതാക വിതരണം ചെയ്യും. അതിലൂടെ ജനങ്ങള്‍ക്ക് അവരുടെ കൈകളിൽ ത്രിവർണ്ണ പതാകയും ഹൃദയത്തിൽ ദേശസ്നേഹവുമായി സ്വാതന്ത്ര്യ ദിനം  ആഘോഷിക്കാൻ കഴിയുമെന്ന് കെജ്രിവാള്‍ പറയുന്നു. 

Latest Videos

സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പൊതുസ്ഥാപനങ്ങളും ഓരോ സംസ്ഥാന ഭരണകൂടങ്ങളും അവരുടേതായ രീതിയിൽ ആഘോഷങ്ങൾ ആസൂത്രണം ചെയ്യുകയാണെന്ന് കെജ്രിവാൾ അഭ്യര്‍ത്ഥിച്ചു.

Azadi Ka Amrith Mahotsav:സാമൂഹിക മാധ്യമ അക്കൗണ്ടിന്‍റെ മുഖചിത്രം ദേശീയ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

"നമ്മുടെ ആഘോഷങ്ങളിൽ കൂടുതൽ സന്തോഷം പകരാൻ 'ഹർ ഘർ തിരംഗ', 'ഹർ ഹാത് തിരംഗ' തുടങ്ങിയ നിരവധി സംരംഭങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 14 ന് വൈകുന്നേരം 5 മണിക്ക് നമുക്കെല്ലാവർക്കും ഒത്തുചേരാം, കൈകളിൽ തിരംഗയും ഹൃദയത്തിൽ ദേശഭക്തിയോടെ ദേശീയഗാനം ആലപിക്കാം, ഒരു ഓണ്‍ലൈന്‍ അഭിസംബോധനയില്‍ ദില്ലി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാക്കാൻ 130 കോടി ഇന്ത്യക്കാർ ഒരുമിച്ച് പ്രതിജ്ഞയെടുക്കുന്ന നൂറോളം പരിപാടികൾ ദില്ലി സർക്കാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം ദേശീയ ഗാനം ആലപിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. തന്‍റെ സർക്കാർ പതാകകൾ വിതരണം ചെയ്യുമെന്ന് പറഞ്ഞ കെജ്രിവാള്‍, ഇത് പണം കൊടുത്ത് വാങ്ങാൻ കഴിയുന്നവരോട് അത് ചെയ്യാൻ അഭ്യർത്ഥിക്കുകയും, കുട്ടികളോട് അവരുടെ പതാകകൾ പെയിന്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

"ഞങ്ങളുടെ സർക്കാർ സ്‌കൂളുകളിലെ ഓരോ വിദ്യാർത്ഥിക്കും വീട്ടിലേക്ക് ഒരു ദേശീയ പതാക നല്‍കും. ദില്ലിയിലെ എല്ലാ ഗല്ലികളിലും മൊഹല്ലകളിലും ദേശീയ പതാക വിതരണം ചെയ്യാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഡൽഹിയിലെ എല്ലാ ചൗക്കുകളിലും ദേശീയ പതാക ഉയരത്തിൽ പറക്കണമെന്ന് ദില്ലി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. എല്ലാവരും പങ്കെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഉദ്യമത്തിൽ സംസ്ഥാനം മുഴുവൻ ദേശഭക്തി  നിറയ്ക്കാൻ അഭിമാനത്തോടെ ദേശീയ പതാക അവരുടെ വീട്ടിൽ സ്ഥാപിക്കും, കെജ്രിവാള്‍ കൂട്ടിച്ചേർത്തു.

ഡിപി പതാകയാക്കണമെന്ന് മോദിയുടെ ക്യാംപയിൻ, പതാക പിടിച്ച് നിൽക്കുന്ന നെഹ്രുവിനെ പ്രൊഫൈൽ പിക്ചറാക്കി രാഹുൽ

'ഹര്‍ ഘര്‍ തിരംഗ' : 50 ലക്ഷം ത്രിവർണ പതാകകൾ നിർമിക്കാൻ കുടുംബശ്രീ
 

click me!