കൊവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ്ണ പരാജയമെന്ന് തെളിഞ്ഞെന്ന് കെസി വേണുഗോപാൽ
ദില്ലി: കൊവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ്ണ പരാജയമെന്ന് തെളിഞ്ഞെന്ന് കെസി വേണുഗോപാൽ. പരാജയം മറയ്ക്കാൻ കോൺഗ്രസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.
ബിജെപി ദേശീയ അധ്യക്ഷനെതിരെ നൽകിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുനതേയുള്ളൂ. ജനങ്ങളുടെ കോടതി ഉചിതമായ നടപടിയെടുക്കട്ടെയെന്നും കെസി വേണുഗോപാൽ പറഞ്ഞു.
undefined
നേരത്തെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസനെതിരായ നീക്കങ്ങൾ സർക്കാർ പരാജയങ്ങൾ മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തലയും ആരോപണമുന്നയിച്ചിരുന്നു.
കൊവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടായത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികൾ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona