കർണാടകത്തിൽ ഇന്ന് 5,172 പേർക്കാണ് കൊവിഡ് രോഗബാധയുണ്ടായത്. 98 പേര്‍ മരിച്ചു. ബംഗളുരുവിൽ മാത്രം 1,852 പേർക്ക് രോഗബാധയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ ഗ്രാഫ് ഉയര്‍ന്ന് തന്നെ. തമിഴ്നാട്ടിലും
കർണാടകയിലും ഇന്നും കൊവിഡ് രോഗികൾ അയ്യായിരം കടന്നു. കർണാടകത്തിൽ ഇന്ന് 5,172 പേർക്കാണ് കൊവിഡ് രോഗബാധയുണ്ടായത്. 98 പേര്‍ മരിച്ചു. ബംഗളുരുവിൽ മാത്രം 1,852 പേർക്ക് രോഗബാധയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 27 പേര്‍ കൊവിഡിന് കീഴടങ്ങി. മൈസുരുവിൽ 365 പേർക്ക് രോഗബാധയുണ്ടായി. ഇതോടെ ആകെ ചികിത്സയിൽ ഉള്ളവർ 73,219 ആയി. 1,29,287 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആകെ മരണം 2412 ആയി.
അതേ സമയം തമിഴ്നാട്ടിലും കൊവിഡ് രോഗബാധിതരുടെ എണ്ണവും മരണനിരക്ക് കൂടുകയാണ്. 24 മണിക്കൂറിനിടെ 99 പേരാണ് ഇന്ന് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ 4034 ആയി ഉയര്‍ന്നു. ചെന്നൈയിൽ മാത്രം 27 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോയമ്പത്തൂരിലും മധുരയിലും10 പേരും കന്യാകുമാരി 6 ഉം തെങ്കാശി 4 ഉം പേര്‍ ഇന്ന് കൊവിഡിന് കീഴടങ്ങി. 5822 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 2,51,738 ആയി ഉയര്‍ന്നു. അതേ സമയം ദില്ലിയിൽ 1,118 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണം താരതമ്യേനെ നിയന്ത്രണവിധേയമാണ്. 24 മണിക്കൂറിനിടെ 26 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ആകെ കേസുകൾ 1,36,716 ആണ്.