കർണാടക വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ നഗര മേഖലകളിലടക്കം ഭേദപ്പെട്ട പോളിംഗ്

By Web Team  |  First Published May 10, 2023, 6:33 AM IST

അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് കർണാടകം വിധിയെഴുതുന്നത്.


‌ബെം​ഗളൂരു: കർണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. ആദ്യ മണിക്കൂറുകളിൽ നഗര മേഖലകളിലടക്കം ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് കർണാടകം വിധിയെഴുതുന്നത്.

അഞ്ചരക്കോടിയോളം വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് ഇന്ന് നടക്കുക. അരലക്ഷത്തോളം പോളിംഗ് ബൂത്തുകളാണ് കർണാടകയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മേയ് 13 നാണ് വോട്ടെണ്ണൽ . ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. കർണാടകയില്‍ 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.

Latest Videos

ജലന്ധർ ലോക്സഭ മണ്ഡലത്തിലും നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഒഡീഷയിലെ ഝാർസുഗുഡ, യുപിയിലെ സ്വാർ, ഛാൻബെ , മേഘാലയിലെ സൊഹിയോങ് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ജലന്ധറിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും അകാലിദളിനും ഒരു പോലെ നിര്‍ണായകമാണ്. കോണ്‍ഗ്രസ് എംപി സന്തോഷ് സിങ് ചൗധരിയുടെ മരണത്തെ തുടര്‍ന്നാണ് ജലന്ധറില്‍ ലോക്സഭ ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മന്ത്രി നബ കിഷോർ ദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഝാർസുഗുഡയില്‍ മകള്‍ ദിപാലി ദാസാണ് ബിജെ‍ഡി സ്ഥാനാര്‍ത്ഥി. സ്വാറില്‍ എസ്‍പി എംഎല്‍എ അബ്ദുള്ള അസം ഖാന്‍റെ അയോഗ്യതയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

click me!