'50 കോണ്‍ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു, ലക്ഷ്യം എന്നെ താഴെയിറക്കൽ': സിദ്ധരാമയ്യ

By Web Team  |  First Published Nov 14, 2024, 3:24 PM IST

കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സിദ്ധരാമയ്യ


ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കാൻ ബിജെപി 50 കോൺഗ്രസ് എംഎൽഎമാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. നരസിപുര നിയോജക മണ്ഡലത്തിൽ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞത്.

"ബിജെപി എന്‍റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചു. ഓരോ എംഎൽഎക്കും 50 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തത്. 50 എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തു. ഈ പണം എവിടെ നിന്ന് വരുന്നു? ബിഎസ്‌വൈ (ബിഎസ് യെദ്യൂരപ്പ)യും (ബസവരാജ) ബൊമ്മൈയും നോട്ടുകൾ അച്ചടിക്കുന്നുണ്ടോ? ഇത് അഴിമതി പണമാണ്. അവരുടെ കയ്യിൽ കോടികളുണ്ട്, അവർ ഇത് ഉപയോഗിച്ച് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു. ഞങ്ങളുടെ എംഎൽഎമാർ വഴങ്ങിയില്ല. അതിനാൽ അവർ എന്നെ കളങ്കിതനെന്ന് മുദ്ര കുത്തി നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്"- എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. 

Latest Videos

undefined

അതിനിടെ പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്ത അഞ്ച് ​ഗ്യാരണ്ടികൾ നടപ്പാക്കിയതിനാൽ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ പദ്ധതികൾ അഞ്ച് വർഷത്തേക്ക് നിർത്തില്ല. 2024-25 ബജറ്റിൽ വികസന പ്രവർത്തനങ്ങൾക്കായി 1.20 ലക്ഷം കോടി വകയിരുത്തി. അതിൽ 56,000 കോടി രൂപ വാഗ്ദാനങ്ങൾ നടപ്പാക്കാനും 60,000 കോടിയിലധികം വികസന പ്രവർത്തനങ്ങൾക്കുമാണ് മാറ്റിവെച്ചതെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.

ഇനി ചില്ലറയെ ചൊല്ലി കണ്ടക്ടറുമായി തർക്കം വേണ്ട; യുപിഐ പെയ്മെന്‍റ് സംവിധാനവുമായി കർണാടകയിലെ കെഎസ്ആർടിസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!