'ഇൻഡോറിലെ കൊറോണ വ്യാപനത്തിന് കാരണം കോൺ​ഗ്രസ് ഭരണം'; ആരോപണവുമായി കൈലാഷ് വിജയവർ​ഗിയ

By Web Team  |  First Published Jun 3, 2020, 12:18 PM IST

സംസ്ഥാനത്തെ അന്തർദ്ദേശീയ എയർപോർട്ടിൽ യാത്രക്കാർക്ക് വൈദ്യ പരിശോധന ഏർപ്പെടുത്താൻ കേന്ദ്രം നൽകിയ നിർദ്ദേശം നടപ്പിലാക്കുന്ന കാര്യത്തിൽ കഴിഞ്ഞ കമൽനാഥ് സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. 


മധ്യപ്രദേശ്: ഇൻഡോറിൽ കൊറോണ വാറസ് വ്യാപിക്കാൻ കാരണം മധ്യപ്രദേശിലെ മുൻ കോൺ​​ഗ്രസ് സർക്കാരാണെന്ന ആരോപണവുമായി ബിജെപി നേതാവ് വിജയവർ​ഗിയ. രാജ്യത്തെ ഏറ്റവും കൂടുതൽ ദുരിതബാധിത ജില്ലകളിലൊന്നായി മാറിയിരിക്കുകയാണ് ഇൻഡോർ. സംസ്ഥാനത്തെ അന്തർദ്ദേശീയ എയർപോർട്ടിൽ യാത്രക്കാർക്ക് വൈദ്യ പരിശോധന ഏർപ്പെടുത്താൻ കേന്ദ്രം നൽകിയ നിർദ്ദേശം നടപ്പിലാക്കുന്ന കാര്യത്തിൽ കഴിഞ്ഞ കമൽനാഥ് സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. 

കൊറോണ വൈറസ് ലക്ഷണങ്ങൾ‌ പ്രകടിപ്പിക്കുന്നവരെ ക്വാറന്റൈൻ ചെയ്യണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശം നടപ്പിലാക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചില്ല. ഇൻഡോറിലെ പ്രതിസന്ധിക്ക് കാരണമിതാണ്. ഇപ്പോൾകാര്യങ്ങൾ നിയന്ത്രണത്തിലാണ്. കൈലാഷ് വിജയവർ​ഗിയ പറഞ്ഞു. ഈ വർഷം ഫെബ്രുവരി മുതൽ ഇൻഡോറിൽ കൊറോണ വൈറസ് ബാധ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന സംസ്ഥാന ആരോ​ഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Latest Videos

ഉപതെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലും ഭരണകക്ഷിയായ ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. അതേ സമയം ഉപതെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇൻഡോറിൽ ഇതുവരെ 3570 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 138 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

click me!