വയനാടോ റായ്‌ബറേലിയോ? ഏത് മണ്ഡലം നിലനിർത്തണമെന്നതില്‍ തീരുമാനം രാഹുലിന്‍റേതെന്ന് കെ സി വേണുഗോപാൽ

By Web Team  |  First Published Jun 9, 2024, 1:38 PM IST

വയനാടുമായി രാഹുൽ ഗാന്ധിക്കുള്ളത് വൈകാരികമായ അടുപ്പമാണ്. റായ്ബറേലി ഗാന്ധി കുടുംബത്തിനും പാർട്ടിക്കും പ്രധാനമുള്ള മണ്ഡലമാണ്. ഇതുവരെ ഒരു സൂചനയും രാഹുൽ ​ഗാന്ധി പാർട്ടിക്ക് നൽകിയിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.


ദില്ലി: രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് പാർട്ടി വിട്ടു. ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. വയനാടുമായി രാഹുൽ ഗാന്ധിക്കുള്ളത് വൈകാരികമായ അടുപ്പമാണ്. റായ്ബറേലി ഗാന്ധി കുടുംബത്തിനും പാർട്ടിക്കും പ്രധാനമുള്ള മണ്ഡലമാണ്. ഇതുവരെ ഒരു സൂചനയും രാഹുൽ ​ഗാന്ധി പാർട്ടിക്ക് നൽകിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

പല പാർട്ടികൾക്കും ഇപ്പോഴും ക്ഷണം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് മുന്നോട്ട് പോകാനുള്ള ജനവിധിയല്ല. കേവല ഭൂരിപക്ഷം ഇല്ലാത്തപ്പോഴും പഴയ രീതിയിലാണ് പോകാൻ സർക്കാരിൻ്റെ തീരുമാനം എങ്കിൽ വകവെക്കില്ല. പഴയ രീതിയാണ് പിന്തുടരുന്നതെങ്കിൽ കൈയ്യും കെട്ടി നോക്കി നിക്കില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ‌തൃശ്ശൂരിലെയും ആലത്തൂരിലെയും തോൽവി കണ്ട് കോൺഗ്രസിന് തിരിച്ചടി എന്ന് വിലയിരുത്തേണ്ട. തൃശ്ശൂർ പൂരം പ്രശ്നം ബിജെപിയെ സഹായിച്ചു. സുരേഷ് ഗോപിക്ക് വ്യക്തിപരമായ വോട്ടുകളും കിട്ടി. സഹതാപ വോട്ടുകൾ സുരേഷ് ഗോപിക്ക് ലഭിച്ചു. കെ മുരളീധരൻ സജീവമാകണം എന്നാണ് പാർട്ടി നിലപാടെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Latest Videos

undefined

മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയിൽ ആര് പങ്കെടുക്കുമെന്ന് ഔദ്യോഗികമായ പ്രഖ്യാപനം ഉടൻ നടത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഖാർഗെ പങ്കെടുക്കണമെന്നത് ചർച്ചയിലുണ്ട്. പ്രതിപക്ഷത്തിന് ക്ഷണമില്ലെന്ന വിമർശനം വന്നതിനുശേഷമാണ് പല പാര്‍ട്ടിത്തും ക്ഷണം കിട്ടിയത്. ഇന്ത്യ സഖ്യത്തിലുള്ള എല്ലാവരുമായി ചർച്ച നടത്തുകയാണെന്നും കെ സി  കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!