ലോക് പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു

By Web Team  |  First Published May 2, 2020, 10:35 PM IST

ഇദ്ദേഹത്തിന്‍റെ മകൾക്കും വീട്ടുജോലിക്കാരനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായെന്നാണ് വിവരം. 


ദില്ലി: ലോക്പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ തൃപാഠി കൊവിഡ് ബാധിച്ച് മരിച്ചു. മുന്‍ ചത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂടിയാണ് എ കെ തൃപാഠി. ദില്ലിയിലെ ട്രോമ കൊയർ ആശുപത്രിയിൽ വെച്ചാണ് മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇദ്ദേഹത്തിന്‍റെ മകൾക്കും വീട്ടുജോലിക്കാരനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായെന്നാണ് വിവരം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായതും മരണത്തിന് കാരണമായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

 

Latest Videos

click me!