ജൂണ്‍ 4 പുതിയ പ്രഭാതത്തിന്‍റെ തുടക്കം, ഇന്ത്യ സഖ്യം ജയത്തിന്‍റെ പടിവാതിലില്‍; എംകെ സ്റ്റാലിൻ

By Web Team  |  First Published Jun 1, 2024, 12:14 PM IST

അതേസമയം, ഇന്നത്തെ ഇന്ത്യ സഖ്യയോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കില്ല. ഡിഎംകെ ട്രഷറർ ടി.ആർ.ബാലു എംപി യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിക്കും. 


ചെന്നൈ: ഇന്ത്യ സഖ്യം ജയത്തിന്റെ പടിവാതിലിൽ എന്ന് എം.കെ.സ്റ്റാലിൻ. ബിജെപിയുടെ വ്യാജ പ്രതിഛായ  തീവ്ര പ്രചാരണത്തിലൂടെ തകർക്കാനായെന്നും ഇന്ത്യ സഖ്യത്തിന്‍റെ ദില്ലി യോഗത്തിന് മുൻപായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എക്സ്സിൽ കുറിച്ചു.

ജൂൺ 4 പുതിയ പ്രഭാതത്തിന്‍റെ തുടക്കം ആകും.  വോട്ടെണ്ണൽ ദിനം പ്രവർത്തകർ ജാഗ്രത പാലിക്കണം എന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്നത്തെ ഇന്ത്യ സഖ്യയോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കില്ല. ഡിഎംകെ ട്രഷറർ ടി.ആർ.ബാലു എംപി യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിക്കും. 

Latest Videos

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ഹൈദരാബാദിൽ നിന്ന്

 

click me!