ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണം. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി
ദില്ലി : സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് പൊലീസ് റജിസ്റ്റര്‍ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ അറസ്റ്റ് കോടതി തടഞ്ഞു. ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്‌വിഎൻ ഭാട്ടി എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. സംസ്ഥാന ഭരണത്തിലെ ജാതി സ്വാധീനത്തെക്കുറിച്ചുള്ള ലേഖനവുമായി ബന്ധപ്പെട്ടാണ് അഭിഷേക് ഉപാധ്യായയ്‌ക്കെതിരെ കേസെടുത്തത്.