ഒളിച്ചോട്ടത്തിന് പിന്നാലെ പോക്സോ കേസ്, ശേഷം ബന്ധം ഒഴിഞ്ഞ് പെൺകുട്ടി; വീടിന് മുന്നിലെത്തി യുവാവ് ജീവനൊടുക്കി

By Web Desk  |  First Published Dec 30, 2024, 11:56 AM IST

കര്‍ണാടകയിൽ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കാമുകിയുടെ വീടിന് മുന്നിൽ വെച്ച് ജലാറ്റിൻ സ്റ്റിക്ക് സ്വയം പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. മണ്ഡ്യ സ്വദഗേശി രാമചന്ദ്ര (21) ആണ് മരിച്ചത്


ബംഗളൂരു: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കാമുകിയുടെ വീടിന് മുന്നിൽ വെച്ച് ജലാറ്റിൻ സ്റ്റിക്ക് സ്വയം പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. കർണാടക മണ്ഡ്യയിലെ കലെനഹള്ളി എന്ന ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. മണ്ഡ്യ സ്വദഗേശി രാമചന്ദ്ര (21) ആണ് മരിച്ചത്. കഴിഞ്ഞ വർഷം രാമചന്ദ്ര പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. പിന്നീട് ഇവരെ പൊലീസ് പിടികൂടുകയും രാമചന്ദ്രയ്ക്ക് എതിരെ പോക്സോ കേസ് ചുമത്തുകയും ചെയ്തു.

പെൺകുട്ടിയുടെ വീട്ടുകാരും രാമചന്ദ്രയുടെ വീട്ടുകാരും പിന്നീട് കേസ് ഒത്തുതീർപ്പാക്കി. എന്നാൽ, വീണ്ടും പെൺകുട്ടിയോട് സംസാരിക്കാൻ തുടങ്ങിയ രാമചന്ദ്ര ഇവരെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാർ ഇത് നിരസിച്ചു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചനയുമായി മുന്നോട്ട് പോവുകയും ചെയ്തു.

Latest Videos

ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ കഴിയാത്തതിലുള്ള മനോവിഷമത്തിൽ ഇയാള്‍ ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിന് മുന്നിലെത്തിയ യുവാവ് ജലാറ്റിൻ സ്റ്റിക്ക് കയ്യിലെടുക്കുകയായിരുന്നു. ജലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ചതോടെ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)
സുരേഷ് ​ഗോപി ഇനി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍';'ഒറ്റക്കൊമ്പന്‍' ഷൂട്ടിങ്ങിന് ആരംഭം,ആദ്യ ഷെഡ്യൂള്‍ തലസ്ഥാനത്ത്

 

click me!