J&K Haryana Result Live :ഹരിയാന ട്വിസ്റ്റിൽ വിറച്ച് കോൺഗ്രസ്, നിർണായക നീക്കവുമായി ബിജെപി

ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം. 

10:58 AM

ഹരിയാനയിൽ നിർണ്ണായക നീക്കവുമായി ബിജെപി

ഹരിയാനയിൽ ആദ്യഘട്ടത്തിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിനെ ഞെട്ടിച്ച് ലീഡ് പിടിച്ചതിന് പിന്നാലെ നിർണ്ണായക നീക്കവുമായി ബിജെപി. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. 

ബിജെപി 47

കോൺഗ്രസ് 36

മറ്റുളളവർ 7
 
10:44 AM

'കോൺഗ്രസ് സർക്കാരുണ്ടാക്കും', പ്രതീക്ഷ കൈവിടാതെ ഹൂഡ

ഹരിയാനയിൽ പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്. കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ പ്രതികരിച്ചു. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇപ്പോൾ കാണുന്ന ഫലം അന്തിമമല്ല. മുഖ്യമന്ത്രിയാരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ഹരിയാനയിലെ വിജയം രാഹുൽ ഗാന്ധിക്കും മല്ലികാർജുൻഗാർഗെയ്ക്കും പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുമെന്നും അദ്ദേഹം ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
 
| Former CM and Congress candidate Bhupinder Singh Hooda says, " As per the current trends, Congress is going to form the govt...the party will decide (CM face)...Congress will bring its own majority...credit goes to party, Rahul Gandhi, Mallikarjun Kharge, all party… pic.twitter.com/4WV4dF0oXx

— ANI (@ANI)

10:37 AM

നെഞ്ചിടിപ്പേറ്റി കുരുക്ഷേത്രം, സ്വതന്ത്രരും നിർണായകമാകുന്നു

ഹരിയാനയിൽ സ്വതന്ത്രരും നിർണായകമാകുന്നു. ഹിസാറിൽ സാവിത്രി ജിൻഡാൽ അടക്കം 5 സ്വതന്ത്ര സ്ഥാനാർത്ഥികൾ മുന്നിലാണ്. കഴിഞ്ഞ തവണ 7 സ്വതന്ത്രരാണ് ജയിച്ചിരുന്നത്. 

ലീഡ് നില 

ബിജെപി 48

കോൺഗ്രസ് 34 

മറ്റുളളവർ 8   
 
10:11 AM

ക്ലൈമാക്സ് ട്വിസ്റ്റിൽ വിറച്ച് കോൺഗ്രസ്, വിനേഷ് ഫോഗട്ട് പിന്നിൽ

ക്ലൈമാക്സ് ട്വിസ്റ്റിൽ വിറച്ച് കോൺഗ്രസ്. ഹരിയാനയിൽ ബിജെപി സീറ്റ് നില കൂട്ടുന്നു. 49 സീറ്റിൽ ആയിരത്തിൽ താഴെ മാത്രമാണ് ലീഡ്. വോട്ടണ്ണലിന്റെ ആദ്യ ഘട്ടത്തിൽ മുന്നിലായിരുന്ന കോൺഗ്രസ് വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂർ പിന്നിട്ടതോടെയാണ് പിന്നിൽ പോയത്. ഗുസ്തി താരം  വിനേഷ് ഫോഗട്ട് നിലവിൽ പിന്നിലാണ്. ജൂലാന മണ്ഡലത്തിൽ രണ്ടായിരത്തിൽ അധികം വോട്ടിന് (2128) ബിജെപി സ്ഥാനാർത്ഥി യോഗേഷ് കുമാർ മുന്നേറുന്നുവെന്നതാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 

| Congress candidate from Julana, Vinesh Phogat leaves from a counting centre in Jind, Haryana.

As per official EC trends, she is leading from Julana. pic.twitter.com/cagXmHUqUp

— ANI (@ANI)

9:49 AM

ഹരിയാനയിൽ വൻ ട്വിസ്റ്റ്, ബിജെപി മുന്നേറ്റം, കോൺഗ്രസ് പിന്നിൽ

ഹരിയാനയിൽ വൻ ട്വിസ്റ്റ്. ലീഡ് നിലയിൽ ബിജെപി തിരിച്ച് വരുന്നു. ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ മുന്നേറുകയാണ്. പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി. കോൺഗ്രസ് ആസ്ഥാനം ആശങ്കയിലാണ്.

 ലീഡ് നില 10  AM

ബിജെപി 44 

കോൺഗ്രസ് 39

മറ്റുളളവർ 7

9:27 AM

നിലപാട് മാറ്റി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള

ജമ്മുകശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ നിലപാട് മാറ്റി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്ന് ഒമർ അബ്ദുളള പ്രതികരിച്ചു. പൂർണ്ണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നും ആരുമായും അകൽച്ചയില്ലെന്നും ഒമർ അബ്ദുള്ള അറിയിച്ചു. കോൺഗ്രസ് - നാഷണൽ കോൺഫൻസ് സഖ്യം മുന്നേറ്റം നടത്തുന്നതിനിടെയാണ് പ്രതികരണം.  അതിനിടെ സ്വതന്ത്രരുമായി കോൺഗ്രസ് ചർച്ച തുടങ്ങി.  

9:12 AM

ഹരിയാനയിൽ അടിയേറ്റ് ബിജെപി , താമര തണ്ടൊടിഞ്ഞു

ഹരിയാനയിൽ അടിയേറ്റ് ബിജെപി. മൂന്നാം വട്ടവും അധികാരത്തിലേറാമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി തകർന്നടിഞ്ഞു. 

ഹരിയാന സീറ്റ് നില 

കോൺഗ്രസ് 72 

ബിജെപി 13  
മറ്റുളളവർ 5 

9:07 AM

കോൺഗ്രസ്‌ ആത്മവിശ്വാസത്തിൽ : പവൻ ഖേര

കോൺഗ്രസ്‌ ആത്മവിശ്വാസത്തിലാണെന്നും അതിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ഹരിയാനയിലേയും ജമ്മു കാശ്മീരിലെയും ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേരയുടെ പ്രതികരണം.  
 
8:54 AM

ജമ്മുകശ്മീരിലും കോൺഗ്രസ് കുതിപ്പ്

കോൺഗ്രസ്-നാഷണൽ കോൺഫൻസ് സഖ്യം ജമ്മു കശ്മീരിൽ കേവല ഭൂരിപക്ഷം നടന്നു. 

8:41 AM

ഹരിയാനയിൽ കോൺഗ്രസ് കൊടുങ്കാറ്റ്

ഹരിയാനയിൽ കോൺഗ്രസ് കൊടുങ്കാറ്റ്. ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് വളരെ വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം കടന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ നായബ് സിംഗ് സൈനി പിന്നിലാണ്. ഉച്ചാന കലാൻ മണ്ഡലത്തിൽ ജെജെപി നേതാവും മുൻ ഉപ മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പിന്നിലാണ്. ഭവാനി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ഓം പ്രകാശ് മുന്നിലാണ്.  

ഹരിയാന ലീഡ് നില സമയം 8:40
കോൺഗ്രസ് 58
ബിജെപി 17
മറ്റുളളവർ 3

8:34 AM

എഐസിസി ആസ്ഥാനത്ത് ലഡു വിതരണം തുടങ്ങി

ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം തുടങ്ങി.  

Congress workers distribute laddoos at AICC Headquarters in Delhi, as counting for and gets underway. pic.twitter.com/vbW1h9kxWN

— ANI (@ANI)

8:28 AM

ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ മണിക്കൂറിൽ കോൺഗ്രസ് -നാഷണൽ കോൺഫറൻസ് സംഖ്യവും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികളും ജമ്മുകശ്മീരിൽ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. മർ അബ്ദുള്ളയും ഇൽത്തിജമുഫ്തിയും ലീഡ് ചെയ്യുന്നു. ബി ജെ പി അധ്യക്ഷൻ രവീന്ദർ റെയ്ന നൗ ഷേര മണ്ഡലത്തിൽ മുന്നിലാണ്.  

8:11 AM

ആദ്യ ഫല സൂചനകളിൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം

ആദ്യ 10 മിനിറ്റിലെ ഫലസൂചനകളിൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം. ജമ്മുകശ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുന്നു.  

8:05 AM

വോട്ടെണ്ണൽ തുടങ്ങി, ആദ്യം പോസ്റ്റൽ ബാലറ്റുകൾ

ഹരിയാന ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. എട്ടരയോടെ ഇവിഎം എണ്ണി തുടങ്ങും. 

7:41 AM

മൂന്നാം വട്ടം സർക്കാർ രൂപീകരിക്കുമെന്ന് നായബ് സിംഗ് സൈനി

അവസാന മണിക്കൂറിലും ഹരിയാനയിൽ ആത്മവിശ്വാസത്തിൽ ബിജെപി. 10 വർഷത്തെ ഭരണം ജനം അംഗീകരിക്കുമെന്നും മൂന്നാം വട്ടം സർക്കാർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നായബ് സിംഗ് സൈനി പ്രതികരിച്ചു. എക്സിറ്റ് പോളുകൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിലും വന്നിരുന്നു. പക്ഷേ എന്താണ് സംഭവിച്ചത്. പ്രവചനങ്ങളെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ സർക്കാർ ഉണ്ടാക്കുമെന്നും സൈനി പ്രതീക്ഷ പങ്കുവെച്ചു.  കുരുക്ഷേത്രയിലെ ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

| Kurukshetra: Chief Minister Nayab Singh Saini offered prayers at Shri Dakshin Mukhi Hanuman Temple located in Brahma Sarovar ahead of the counting of votes for the Haryana assembly elections.

(Source: Office of Nayab Singh Saini) pic.twitter.com/hCPj7dAgQe

— ANI (@ANI)

7:37 AM

ഹരിയാനയിൽ 70 സീറ്റിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് ആദിത്യ സുർജേവാല

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒരുക്കങ്ങൾ പൂർത്തിയായി. കൃത്യം 8 മണിക്ക് കൗണ്ടിംഗ് തുടങ്ങുമെ അധികൃതർ അറിയിച്ചു. വലിയ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. 70 സീറ്റിൽ വിജയിക്കുമെന്ന് കൈതൽ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയും രൺദീപ് സിംഗ് സുർജെവാലയുടെ മകനുമായ ആദിത്യ സുർജേവാല പ്രതികരിച്ചു.  

5:41 AM

രണ്ടിടത്തും 60 ശതമാനത്തിലേറെ പോളിംഗ്, 8 മണിയോടെ വോട്ടെണ്ണല്‍

രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.
 
5:40 AM

എക്സിറ്റ് പോളുകളിൽ പ്രതീക്ഷയുമായി കോൺഗ്രസ്

ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലെന്ന് ചില സർവേകൾ പ്രവചിക്കുമ്പോൾ തൂക്ക് സഭക്കുള്ള സാധ്യതയും സർവേകൾ തള്ളുന്നില്ല. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. എക്സിറ്റ് പോൾ പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹുഡ ദില്ലിയിലെത്തി എ ഐ സി സി നേതൃത്വത്തെ കണ്ടിരുന്നു. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളും പ്രതിഷേധം, ഏറ്റവുമൊടുവില്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബി ജെ പിക്ക് മുന്നിലുണ്ട്. 

5:36 AM

ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ജമ്മു കശ്മീർ ,ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. ഹരിയാനയിൽ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടങ്ങളിലായി കശ്മീരിൽ 63 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. 

10:58 AM IST:

ഹരിയാനയിൽ ആദ്യഘട്ടത്തിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിനെ ഞെട്ടിച്ച് ലീഡ് പിടിച്ചതിന് പിന്നാലെ നിർണ്ണായക നീക്കവുമായി ബിജെപി. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. 

ബിജെപി 47

കോൺഗ്രസ് 36

മറ്റുളളവർ 7
 
10:44 AM IST:

ഹരിയാനയിൽ പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്. കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ പ്രതികരിച്ചു. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇപ്പോൾ കാണുന്ന ഫലം അന്തിമമല്ല. മുഖ്യമന്ത്രിയാരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ഹരിയാനയിലെ വിജയം രാഹുൽ ഗാന്ധിക്കും മല്ലികാർജുൻഗാർഗെയ്ക്കും പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുമെന്നും അദ്ദേഹം ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
 
| Former CM and Congress candidate Bhupinder Singh Hooda says, " As per the current trends, Congress is going to form the govt...the party will decide (CM face)...Congress will bring its own majority...credit goes to party, Rahul Gandhi, Mallikarjun Kharge, all party… pic.twitter.com/4WV4dF0oXx

— ANI (@ANI)

10:37 AM IST:

ഹരിയാനയിൽ സ്വതന്ത്രരും നിർണായകമാകുന്നു. ഹിസാറിൽ സാവിത്രി ജിൻഡാൽ അടക്കം 5 സ്വതന്ത്ര സ്ഥാനാർത്ഥികൾ മുന്നിലാണ്. കഴിഞ്ഞ തവണ 7 സ്വതന്ത്രരാണ് ജയിച്ചിരുന്നത്. 

ലീഡ് നില 

ബിജെപി 48

കോൺഗ്രസ് 34 

മറ്റുളളവർ 8   
 
10:15 AM IST:

ക്ലൈമാക്സ് ട്വിസ്റ്റിൽ വിറച്ച് കോൺഗ്രസ്. ഹരിയാനയിൽ ബിജെപി സീറ്റ് നില കൂട്ടുന്നു. 49 സീറ്റിൽ ആയിരത്തിൽ താഴെ മാത്രമാണ് ലീഡ്. വോട്ടണ്ണലിന്റെ ആദ്യ ഘട്ടത്തിൽ മുന്നിലായിരുന്ന കോൺഗ്രസ് വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂർ പിന്നിട്ടതോടെയാണ് പിന്നിൽ പോയത്. ഗുസ്തി താരം  വിനേഷ് ഫോഗട്ട് നിലവിൽ പിന്നിലാണ്. ജൂലാന മണ്ഡലത്തിൽ രണ്ടായിരത്തിൽ അധികം വോട്ടിന് (2128) ബിജെപി സ്ഥാനാർത്ഥി യോഗേഷ് കുമാർ മുന്നേറുന്നുവെന്നതാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 

| Congress candidate from Julana, Vinesh Phogat leaves from a counting centre in Jind, Haryana.

As per official EC trends, she is leading from Julana. pic.twitter.com/cagXmHUqUp

— ANI (@ANI)

9:55 AM IST:

ഹരിയാനയിൽ വൻ ട്വിസ്റ്റ്. ലീഡ് നിലയിൽ ബിജെപി തിരിച്ച് വരുന്നു. ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ മുന്നേറുകയാണ്. പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി. കോൺഗ്രസ് ആസ്ഥാനം ആശങ്കയിലാണ്.

 ലീഡ് നില 10  AM

ബിജെപി 44 

കോൺഗ്രസ് 39

മറ്റുളളവർ 7

9:27 AM IST:

ജമ്മുകശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ നിലപാട് മാറ്റി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്ന് ഒമർ അബ്ദുളള പ്രതികരിച്ചു. പൂർണ്ണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നും ആരുമായും അകൽച്ചയില്ലെന്നും ഒമർ അബ്ദുള്ള അറിയിച്ചു. കോൺഗ്രസ് - നാഷണൽ കോൺഫൻസ് സഖ്യം മുന്നേറ്റം നടത്തുന്നതിനിടെയാണ് പ്രതികരണം.  അതിനിടെ സ്വതന്ത്രരുമായി കോൺഗ്രസ് ചർച്ച തുടങ്ങി.  

9:15 AM IST:

ഹരിയാനയിൽ അടിയേറ്റ് ബിജെപി. മൂന്നാം വട്ടവും അധികാരത്തിലേറാമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി തകർന്നടിഞ്ഞു. 

ഹരിയാന സീറ്റ് നില 

കോൺഗ്രസ് 72 

ബിജെപി 13  
മറ്റുളളവർ 5 

9:18 AM IST:

കോൺഗ്രസ്‌ ആത്മവിശ്വാസത്തിലാണെന്നും അതിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ഹരിയാനയിലേയും ജമ്മു കാശ്മീരിലെയും ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേരയുടെ പ്രതികരണം.  
 
8:54 AM IST:

കോൺഗ്രസ്-നാഷണൽ കോൺഫൻസ് സഖ്യം ജമ്മു കശ്മീരിൽ കേവല ഭൂരിപക്ഷം നടന്നു. 

8:52 AM IST:

ഹരിയാനയിൽ കോൺഗ്രസ് കൊടുങ്കാറ്റ്. ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് വളരെ വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം കടന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ നായബ് സിംഗ് സൈനി പിന്നിലാണ്. ഉച്ചാന കലാൻ മണ്ഡലത്തിൽ ജെജെപി നേതാവും മുൻ ഉപ മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പിന്നിലാണ്. ഭവാനി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ഓം പ്രകാശ് മുന്നിലാണ്.  

ഹരിയാന ലീഡ് നില സമയം 8:40
കോൺഗ്രസ് 58
ബിജെപി 17
മറ്റുളളവർ 3

8:35 AM IST:

ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം തുടങ്ങി.  

Congress workers distribute laddoos at AICC Headquarters in Delhi, as counting for and gets underway. pic.twitter.com/vbW1h9kxWN

— ANI (@ANI)

8:28 AM IST:

ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ മണിക്കൂറിൽ കോൺഗ്രസ് -നാഷണൽ കോൺഫറൻസ് സംഖ്യവും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികളും ജമ്മുകശ്മീരിൽ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. മർ അബ്ദുള്ളയും ഇൽത്തിജമുഫ്തിയും ലീഡ് ചെയ്യുന്നു. ബി ജെ പി അധ്യക്ഷൻ രവീന്ദർ റെയ്ന നൗ ഷേര മണ്ഡലത്തിൽ മുന്നിലാണ്.  

8:11 AM IST:

ആദ്യ 10 മിനിറ്റിലെ ഫലസൂചനകളിൽ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം. ജമ്മുകശ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുന്നു.  

8:05 AM IST:

ഹരിയാന ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. എട്ടരയോടെ ഇവിഎം എണ്ണി തുടങ്ങും. 

7:41 AM IST:

അവസാന മണിക്കൂറിലും ഹരിയാനയിൽ ആത്മവിശ്വാസത്തിൽ ബിജെപി. 10 വർഷത്തെ ഭരണം ജനം അംഗീകരിക്കുമെന്നും മൂന്നാം വട്ടം സർക്കാർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നായബ് സിംഗ് സൈനി പ്രതികരിച്ചു. എക്സിറ്റ് പോളുകൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിലും വന്നിരുന്നു. പക്ഷേ എന്താണ് സംഭവിച്ചത്. പ്രവചനങ്ങളെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ സർക്കാർ ഉണ്ടാക്കുമെന്നും സൈനി പ്രതീക്ഷ പങ്കുവെച്ചു.  കുരുക്ഷേത്രയിലെ ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

| Kurukshetra: Chief Minister Nayab Singh Saini offered prayers at Shri Dakshin Mukhi Hanuman Temple located in Brahma Sarovar ahead of the counting of votes for the Haryana assembly elections.

(Source: Office of Nayab Singh Saini) pic.twitter.com/hCPj7dAgQe

— ANI (@ANI)

7:37 AM IST:

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒരുക്കങ്ങൾ പൂർത്തിയായി. കൃത്യം 8 മണിക്ക് കൗണ്ടിംഗ് തുടങ്ങുമെ അധികൃതർ അറിയിച്ചു. വലിയ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. 70 സീറ്റിൽ വിജയിക്കുമെന്ന് കൈതൽ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയും രൺദീപ് സിംഗ് സുർജെവാലയുടെ മകനുമായ ആദിത്യ സുർജേവാല പ്രതികരിച്ചു.  

5:43 AM IST:

രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.
 
5:40 AM IST: