പണ്ഡിതന്മാരുടെയും പൊതു ജനത്തിന്റേയും അഭിപ്രായം തേടിയതിന് ശേഷമാണ് അടയ്ക്കാൻ തീരുമാനിച്ചതെന്ന് ജുമാമസ്ജിദ് ഇമാം സയ്ദ് അഹ്മദ് ബുഖാരി വ്യക്തമാക്കി. പ്രാദേശിക സാഹചര്യം വിലയിരുത്തി രാജ്യത്തെ എല്ലാ പള്ളികളും ശരിയായ തീരുമാനം എടുക്കണമെന്നും ജുമാമസ്ജിദ് ഇമാം
ദില്ലി: കൊവിഡ് വൈറസ് പടരുന്നത് കണക്കിലെടുത്ത് ദില്ലി ജുമാമസ്ജിദ് അടച്ചു. ജൂൺ 30 വരെയാണ് മസ്ജിദ് അടച്ചിടുക. നേരത്തെ ജൂൺ 8 ന് മസ്ജിദ് തുറന്നിരുന്നു. പണ്ഡിതന്മാരുടെയും പൊതു ജനത്തിന്റേയും അഭിപ്രായം തേടിയതിന് ശേഷമാണ് അടയ്ക്കാൻ തീരുമാനിച്ചതെന്ന് ജുമാമസ്ജിദ് ഇമാം സയ്ദ് അഹ്മദ് ബുഖാരി വ്യക്തമാക്കി. പ്രാദേശിക സാഹചര്യം വിലയിരുത്തി രാജ്യത്തെ എല്ലാ പള്ളികളും ശരിയായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാമാരിയെയും മറ്റ് പ്രതിസന്ധികളെയും ഒറ്റക്കെട്ടായി നേരിടുമെന്ന് മോദി
നേരത്തെ ലോക്ഡൗൺ ഇളവുകളുടെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ ജൂൺ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പലയിടത്തും ആരാധനാലയങ്ങള്‍ കര്‍ശന നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തുറന്നു പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ കേരളത്തിലടക്കം പല ആരാധനാലയങ്ങളും നിലവിലെ സാഹചര്യത്തില്‍ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിനിടെ രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ആശങ്കയായി കൊവിഡ് വൈറസ് കൂടുതല്‍ വ്യാപകമാകുകയാണ്. സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികൾ രോഗികളാൽ നിറഞ്ഞു.
കൊവിഡ് മാസങ്ങളോളം നിലനിൽക്കും ജാഗ്രത വേണം; സമൂഹവ്യാപനം വീണ്ടും നിഷേധിച്ച് ഐസിഎംആർ