ലോക്ക്ഡൌണ് കാലത്ത് പട്ടിണിയിലായി ചികിത്സയ്ക്ക് വഴിയില്ലാത്തതിനൊപ്പം വാടക വീട് കൂടി ഒഴിയേണ്ടി വന്ന തൊഴിലാളിയുടെ ദുരവസ്ഥയെ മനോഹരമെന്ന് വിളിക്കുന്നതെങ്ങനെയെന്ന് വിമര്‍ശകര്‍
ദില്ലി: ലോക്ക്ഡൌണ്‍ മൂലം വീട്ടിലേകക് മടങ്ങിയെത്താന്‍ മറ്റ് മാര്‍ഗമില്ലാതെ പരിക്കേറ്റ പിതാവുമായി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ പതിനഞ്ചുകാരിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്ത ഇവാന്‍ക ട്രംപിന് നേരെ രൂക്ഷ വിമര്‍ശനം. സഹിഷ്ണുതയുടേയും സ്നേഹത്തിന്‍റേയും മനോഹരമായ ചുവടെന്ന ചിത്രത്തോടൊപ്പമുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളെ പ്രകോപിപ്പിച്ചത്.
15 yr old Jyoti Kumari, carried her wounded father to their home village on the back of her bicycle covering +1,200 km over 7 days.
This beautiful feat of endurance & love has captured the imagination of the Indian people and the cycling federation!🇮🇳 https://t.co/uOgXkHzBPz
ലോക്ക്ഡൌണ്‍ കാലത്ത് പട്ടിണിയിലായി ചികിത്സയ്ക്ക് വഴിയില്ലാത്തതിനൊപ്പം വാടക വീട് കൂടി ഒഴിയേണ്ടി വന്ന തൊഴിലാളിയുടെ ദുരവസ്ഥയെ മനോഹരമെന്ന് വിളിക്കുന്നതെങ്ങനെയാണെന്നാണ് വിമര്‍ശകരില്‍ ഏറിയ പങ്കും ചോദിക്കുന്നത്. പാവപ്പെട്ടവന്‍റെ കഷ്ടപ്പാടിന് കാല്‍പനിക ഛായ നല്‍കുന്നത് പണക്കാരുടെ സ്ഥിരം പരിപാടിയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇവാന്‍ക ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ യഥാര്‍ത്ഥ സ്വഭാവമാണ് ട്വീറ്റിലൂടെ പ്രകടമാക്കിയതെന്നും വിമര്‍ശകര്‍ പറയുന്നു. ലോക്ക്ഡൌണ് ഒരു രാജ്യത്തെ സാധാരണക്കാരെ എങ്ങനെയെല്ലാം വലച്ചുവെന്നതിനേക്കുറിച്ച് നിങ്ങള്‍ക്ക് ഇനിയും മനസിലായില്ലേയെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.
Rich must stop romanticising the poor.
Repeat after me.
RICH. MUST. STOP. ROMANTICISING. THE. POOR. pic.twitter.com/Lst4Jx2J8k
പാവപ്പെട്ടവന്‍റെ കഷ്ടപ്പാടും ദുരിതത്തിനും കാല്‍പനികത നല്‍കുന്നത് അവരോട് ചെയ്യാവുന്ന ക്രൂരതയാണെന്നും നിരവധിപേര്‍ പ്രതികരിക്കുന്നുണ്ട്. ഇത് സഹിഷ്ണുതയല്ല ഗതികേടാണെന്നും ഇവാന്‍കയെ തിരുത്തുന്നുണ്ട് വിമര്‍ശകര്‍. ഇവാന്‍ക രാജ്യത്തിന്‍റെ അവസ്ഥയെ പരിഹസിക്കുകയാണെന്നും 5 കിലോമീറ്റര്‍ കാല്‍നടയായി പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുമോയെന്നും വിമര്‍ശകര്‍ ഇവാന്‍കയുടെ ട്വീറ്റിനോട് പ്രതികരിക്കുന്നുണ്ട്. ഇതൊരു സൈക്ലിംഗ് ചാമ്പ്യന്‍ ഷിപ്പല്ലായിരുന്നുവെന്നും മനുഷ്യര്‍ക്ക് ഇങ്ങനെ ചിന്തിക്കാനാവുന്നതെങ്ങനെയാണെന്നും രൂക്ഷമായ വിമര്‍ശനമാണ് ഇവാന്‍ക നേരിടുന്നത്.
Are you seriously this clueless? This kid and her family had to go through this horrific experience because of India's ill-conceived total lockdown which has resulted in a humanitarian disaster, not because she's aspiring to be a professional cyclist.
— Rupa Subramanya (@rupasubramanya)Never seen a more apt depiction of what exactly is poverty porn. Shame on you.
— Sanjukta Basu (@sanjukta)Ivanka trying way too hard to pretend she’s human . 243 days until she gets kicked out of The White House.
— Space Coast Sunrise (@spacecoastsun)ഹരിയാനയിലെ ഗുരുഗ്രാമില്‍ കുടുങ്ങിയ പിതാവിനെയും കൊണ്ടാണ് 15കാരിയായ ജ്യോതി കുമാരി ബിഹാറിലെത്തിയത്. ഗുരുഗ്രാമില്‍ ഇ-റിക്ഷാ ഡ്രൈവറായ മോഹന്‍ പാസ്വാന്‍ കുറച്ച് മാസം മുമ്പ് വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റിരുന്നു. പാസ്വാനും ജ്യോതിയും ഗുരുഗ്രാമിലും അംഗന്‍വാടി വര്‍ക്കറായ അമ്മയും നാല് സഹോദരങ്ങളും ഗ്രാമത്തിലുമായാണ് താമസിച്ചിരുന്നത്. ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം പൂര്‍ണമായി നിലച്ചു. വാടക നല്‍കുകയോ അല്ലെങ്കില്‍ ഒഴിയുകയോ വേണമെന്ന് ഉടമ പറഞ്ഞതോടെ പാസ്വാന്‍ തീര്‍ത്തും ദുരിതത്തിലായി.
Please stop mocking her she didn't do it out of enthusiasm she was left with no choice. That poor soul was pushed down to that level by Indian Government's unplanned lockdown.
— Ra's al Ghul (@Leagueofshadoww)Yes, a Beautiful feat of endurance to the Indian people and what children will do for their parents because of love and poverty. Are you or your daddy helping the poor? I doubt it. pic.twitter.com/DAAw0gjIck
— yoli (@CarmenL27018925)Are you okay! This picture depicts pain and struggles of our brothers & sisters who live far off and were affected by the unplanned lockdown. They were treated inhumanely by Modi Govt. It has nothing to do with cycling. It not any federation championship we r talking abt.
— Priyamwada Thakur (@PriaINC)പണമില്ലാതായതോടെ മരുന്ന് മുടങ്ങുകയും ഭക്ഷണം ഒരു നേരമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തതോടെ മോഹന്‍ പാസ്വാന് ഗുരുഗ്രാമില്‍ നില്‍ക്കാന്‍ മാര്‍ഗമില്ലാതായി. പിതാവിന്റെ കഷ്ടതകള്‍ മനസ്സിലാക്കിയാണ് 15കാരിയായ മകള്‍ സൈക്കിളില്‍ നാട്ടിലേക്ക് ഇറങ്ങിത്തിരിച്ചത്. ദിവസം ശരാശരി 40 കിലോമീറ്റര്‍ സഞ്ചരിക്കും. ചിലയിടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരും സഹായിച്ചു. ഏഴ് ദിവസം കൊണ്ടായിരുന്നു ഇവര്‍ ബിഹാറിലെത്തിയത്.