'കാപട്യം സിന്ദാബാദ്': ദേശീയ പതാക വീടുകളില്‍ ഉയര്‍ത്താനുള്ള മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

By Web Team  |  First Published Jul 22, 2022, 10:38 AM IST

നാഗ്പൂരിൽ ദേശീയ പതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാരകനിൽ നിന്നാണ് ആഹ്വാനമെന്ന് ജയ്റാം രമേശ്.യുവാക്കളിൽ രാജ്യസ്നേഹം വർദ്ധിപ്പിക്കാൻ മോദിയുടെ ആഹ്വാനത്തിനാകുമെന്ന് അമിത് ഷാ


ദില്ലി; രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ വാക്പോര് മുറുകുന്നു. സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം പ്രമാണിച്ച് ആഗസ്ത് 13 മുതൽ  15 വരെ  വീടുകളില്‍ ദേശീയപതാക പ്രദർശിപ്പിക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

This year, when we are marking Azadi Ka Amrit Mahotsav, let us strengthen the Har Ghar Tiranga Movement. Hoist the Tricolour or display it in your homes between 13th and 15th August. This movement will deepen our connect with the national flag. https://t.co/w36PqW4YV3

— Narendra Modi (@narendramodi)

പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന്  ആഭ്യന്ത്രര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചു.യുവാക്കളിൽ രാജ്യസ്നേഹം വർധിപ്പിക്കാൻ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 

मैं सभी से अपील करता हूँ कि 13 से 15 अगस्त तक सभी अपने घरों पर तिरंगा फहराकर इस अभियान से जुड़ें।

इससे हमारी युवा पीढ़ी में हम तिरंगे के प्रति सम्मान और जुड़ाव को और बढ़ा पाएँगे साथ ही स्वतंत्रता के लिए संघर्ष करने वाले वीरों का त्याग उन्हें बता पायेंगे।https://t.co/xVX0YHqnSK

— Amit Shah (@AmitShah)

Latest Videos

 പ്രധാനമന്ത്രിക്കും അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയറാ രമേശ് രംഗത്തെത്തി.കാപട്യം സിന്ദാബാദെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.നാഗ്പൂരിൽ ദേശീയ പതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാരകനിൽ നിന്നാണ് ഇത്തരമൊരു ആഹ്വാനമെന്നും ജയറാം  രമേശ് പറഞ്ഞു. 

Hypocrisy Zindabad!

From someone who is destroying livelihoods of those who make national flags from Khadi, once described by Nehru as the livery of India's freedom.

From someone who was a pracharak in the organisation that took 52 years to hoist the National Flag in Nagpur! https://t.co/2aajcZRiP5

— Jairam Ramesh (@Jairam_Ramesh)
 

എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണം; ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി

മാലിന്യക്കൂമ്പാരത്തിൽ ദേശീയ പതാക, സല്യൂട്ട് അടിച്ച് ആദരവ് നൽകി പൊലീസുകാരൻ, അഭിനന്ദിച്ച് മേജർ രവി

Insulting National Flag: സൗദി ദേശീയ പതാകയെ അവഹേളിച്ചാൽ അരലക്ഷത്തിലേറെ രൂപ പിഴയും തടവും ശിക്ഷ

click me!