ഭക്തർ സംഭാവന ചെയ്ത ലക്ഷക്കണക്കിന് രൂപയും രസീത് ബുക്കുമായി മുങ്ങി, ഇസ്കോൺ ജീവനക്കാരനെ തിരഞ്ഞ് പൊലീസ്

By Web Desk  |  First Published Jan 7, 2025, 3:36 PM IST

സംഭാവനയായി ലഭിക്കുന്ന പണം സ്വരൂപിച്ച് സമയാസമയങ്ങളിൽ ക്ഷേത്രഭാരവാഹികളെ ഏൽപ്പിക്കുക എന്നതായിരുന്നു മുരളീധർ ദാസിൻ്റെ ജോലിയെന്ന് ക്ഷേത്രം പിആർഒ രവി ലോചൻ ദാസ് പറഞ്ഞു.


മഥുര: ഭക്തർ സംഭാവനയായി നൽകിയ ലക്ഷക്കണക്കിന് രൂപവുമായി ഇസ്‌കോൺ ക്ഷേത്ര ജീവനക്കാരൻ മുങ്ങിയതായി പൊലീസ്. പണം കൈപ്പറ്റിയ രസീത് ബുക്കുമെടുത്താണ് മുരളീധർ ദാസ് എന്ന ജീവനക്കാരൻ മുങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വൈകി ക്ഷേത്രത്തിൻ്റെ ചീഫ് ഫിനാൻസ് ഓഫീസർ വിശ്വ നം ദാസാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ഇയാൾ പരാതി നൽകിയതായി പൊലീസ് സൂപ്രണ്ട് (സിറ്റി) അരവിന്ദ് കുമാർ പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പണം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച മുരളീധർ ദാസാണ് മുങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി.

Read More... മൂന്നര ലക്ഷം എൻഎസ്എസ് വോളണ്ടിയർമാർ, ക്യാമറ കണ്ണുകളുമായി പിന്നാലെയുണ്ട്; മാലിന്യം വലിച്ചെറിഞ്ഞാൽ പണി കിട്ടും

Latest Videos

സംഭാവനയായി ലഭിക്കുന്ന പണം സ്വരൂപിച്ച് സമയാസമയങ്ങളിൽ ക്ഷേത്രഭാരവാഹികളെ ഏൽപ്പിക്കുക എന്നതായിരുന്നു മുരളീധർ ദാസിൻ്റെ ജോലിയെന്ന് ക്ഷേത്രം പിആർഒ രവി ലോചൻ ദാസ് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം എത്ര പണം ക്ഷേത്രത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് കൃത്യമായി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോറിലെ റൗഗഞ്ച് വാസയിലെ ശ്രീറാം കോളനിയിലെ താമസക്കാരനാണ് നിമായ് ചന്ദ് യാദവിൻ്റെ മകൻ മുരളീധർ ദാസ് എന്നാണ് എഫ്ഐആറിൽ പറയുന്നത്. നേരത്തെ സൗരവ് എന്ന വ്യക്തി സംഭാവന പണവും രസീത് ബുക്കുമായി ഒളിച്ചോടിയതായി പിആർഒ പറഞ്ഞു. 

Asianet News Live

tags
click me!