10,200 കിടക്കകൾ; രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ഒരുങ്ങുന്നു

By Web Team  |  First Published Jun 29, 2020, 7:42 AM IST

രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ജൂലായ് ഏഴിന് പ്രവർത്തനം തുടങ്ങും. നിർമ്മിച്ചത് ദില്ലി സർക്കാർ.
 


ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രമായ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്റർ ദില്ലിയിൽ ഒരുങ്ങുകയാണ്. പതിനായിരത്തിലേറെ കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്. ജൂലായ് ഏഴിന് പൂർണ്ണതോതിൽ പ്രവ‍ർത്തനം തുടങ്ങും. 

സൗകര്യങ്ങളും സവിശേഷതകളും

Latest Videos

70 ഏക്കറിൽ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം. 10,200 കിടക്കകൾ. 10 ശതമാനം കിടക്കകൾക്ക് ഓക്സിജൻ സൗകര്യം. നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിന്. പരിചരിക്കാൻ മൂവായിരത്തോളം ആരോഗ്യപ്രവർത്തകർ. 57 ആംബുലൻസും ഇ റിക്ഷകളും സജ്ജം. ബയോ ടോയിലറ്റുകൾ അടക്കം 950 ശുചിമുറികൾ. മുഴുവനായി ശീതീകരിച്ച ഉൾവശം. ദില്ലി പൊലീസിന്റെ സിസിടിവി നിരീക്ഷണവും.

Read more: കൊവിഡ് ഭീഷണിക്ക് ശമനമില്ല; വിറയല്‍ മാറാതെ അമേരിക്കയും ബ്രസീലും

ചൈനയിലെ ഏത് കൊവിഡ് ചികിത്സ കേന്ദ്രത്തേക്കാളും വലുതാണ് സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റര്‍ എന്ന് ദില്ലി സർക്കാർ പറയുന്നു. അതേസമയം ദില്ലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 

Read more: രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്; മഹാരാഷ്‌ട്രയില്‍ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം

click me!