സുപ്രീം കോടതി ഭാഗികമായി തുറക്കും

By Web Team  |  First Published Aug 19, 2020, 8:38 PM IST

ആദ്യഘട്ടത്തിൽ 14 ദിവസത്തേക്ക് മൂന്ന് കോടതികളാണ് തുറക്കുക. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറമെ രണ്ടാമത്തെയും മൂന്നാമത്തെയും കോടതി മുറികൾ ഇതിനായി സജ്ജമാക്കി.


ദില്ലി: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അടച്ച സുപ്രീം കോടതി പരീക്ഷണാടിസ്ഥാനത്തിൽ പതിനാല് ദിവസത്തിനകം ഭാഗികമായി തുറക്കും. ആദ്യഘട്ടത്തിൽ മൂന്ന് കോടതികളാണ്  14 ദിവസത്തേക്ക് തുറക്കുക. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറമെ രണ്ടാമത്തെയും മൂന്നാമത്തെയും കോടതി മുറികൾ ഇതിനായി സജ്ജമാക്കി.

കോടതി തുറന്ന് 14 ദിവസത്തിന് ശേഷം സാഹചര്യങ്ങൾ പരിശോധിച്ചാകും മറ്റ് കോടതികൾ കൂടി തുറക്കുന്ന കാര്യം തീരുമാനിക്കുക. ഇപ്പോൾ തുറക്കുന്ന കോടതികളിൽ വാദം കേൾക്കേണ്ട കേസുകൾ മാത്രം പരിഗണിക്കും. മറ്റ് കേസുകൾ വീഡിയോ കോണ്‍ഫറൻസിംഗ് വഴി തന്നെ തുടരാനാണ് തീരുമാനം.

Latest Videos

click me!