നേരത്തെ, ബംഗ്ലാദേശ് റെയിൽവേയ്ക്ക് 120 ബ്രോഡ് ഗേജ് പാസഞ്ചർ കോച്ചുകളും 36 ബ്രോഡ് ഗേജ് ലോക്കോമോട്ടീവുകളും 10 മീറ്റർ ഗേജ് ലോക്കോമോട്ടീവുകളും കമ്പനി നൽകിയിരുന്നു.
ദില്ലി: ബംഗ്ലാദേശിന് 200 പാസഞ്ചർ കോച്ചുകൾ നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേക്ക് കീഴിലുള്ള എഞ്ചിനീയറിംഗ് കൺസൾട്ടൻസി കമ്പനിയായ റൈറ്റ്സ്( RITES) ലിമിറ്റഡാണ് ബംഗ്ലാദേശ് റെയിൽവേയ്ക്ക് 200 ബ്രോഡ് ഗേജ് (ബിജി) പാസഞ്ചർ കോച്ചുകൾ നൽകുന്നതിനുള്ള കരാറിൽ ഏർപ്പെട്ടത്. ഏകദേശം 915 കോടി രൂപയുടേതാണ് കരാർ. ബിഡിങ്ങിലൂടെയാണ് കരാർ നേടിയത്. യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കാണ് (ഇഐബി) പദ്ധതിക്ക് ധനസഹായം നൽകുന്നത്. കരാർ വ്യവസ്ഥകൾ അനുസരിച്ച്, പാസഞ്ചർ കോച്ചുകൾ മാത്രമല്ല, ഡിസൈൻ വൈദഗ്ധ്യം, സ്പെയർ പാർട്സ്, പരിശീലനം എന്നിവയും ബംഗ്ലാദേശ് റെയിൽവേക്ക് നൽകും.
കരാറിൽ 36 മാസത്തെ വിതരണവും കമ്മീഷനിംഗ് കാലയളവും തുടർന്ന് 24 മാസ വാറൻ്റി കാലയളവും ഉൾപ്പെടുന്നു. തിങ്കളാഴ്ച ധാക്കയിൽ ബംഗ്ലദേശ് റെയിൽവേ മന്ത്രി എം.ഡി. സില്ലുൽ ഹക്കിമിൻ്റെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവച്ചത്. മേക്ക് ഇൻ ഇന്ത്യ, ഫോർ ദ വേൾഡ് എന്ന കാഴ്ചപ്പാടുമായി യോജിപ്പിച്ച് തദ്ദേശീയമായി വികസിപ്പിച്ച ലോകോത്തര റെയിൽവേ റോളിംഗ് സ്റ്റോക്കിൻ്റെ കയറ്റുമതിയിലൂടെ വളർച്ച കൈവരിക്കുകയാണ് റൈറ്റ്സ് കമ്പനിയുടെ ലക്ഷ്യം.
undefined
Read More.... ഫ്ലാറ്റ് നിർമ്മാണം കാരണം വീടിന് വിള്ളൽ: പരാതിയിൽ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ
നേരത്തെ, ബംഗ്ലാദേശ് റെയിൽവേയ്ക്ക് 120 ബ്രോഡ് ഗേജ് പാസഞ്ചർ കോച്ചുകളും 36 ബ്രോഡ് ഗേജ് ലോക്കോമോട്ടീവുകളും 10 മീറ്റർ ഗേജ് ലോക്കോമോട്ടീവുകളും കമ്പനി നൽകിയിരുന്നു. ബംഗ്ലാദേശിലെ മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും കമ്പനി സഹകരിച്ചിട്ടുണ്ട്.