പരിക്കേറ്റ സൈനികരുടെ നില തൃപ്‍തികരമെന്ന് കരസേന

By Web Team  |  First Published Jun 18, 2020, 11:48 PM IST

അതേസമയം അതിർത്തിയിലെ സംഘർഷത്തിൽ സൈനികരെ കാണാതായെന്ന റിപ്പോർട്ടുകൾ കരസേന തള്ളി. 


ദില്ലി: ലഡാക്കിൽ ചൈനീസ് അതിർത്തിയിൽ നടന്ന  സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരുടെ നില തൃപ്‍തികരമെന്ന് കരസേന വൃത്തങ്ങള്‍. ഗുരുതരമായി പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തെന്നാണ് കരസേനയുടെ അറിയിപ്പ്. സംഘര്‍ഷത്തില്‍ 73 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 58 പേര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമെന്നും സേന വിശദീകരിച്ചു. 

അതേസമയം അതിർത്തിയിലെ സംഘർഷത്തിൽ സൈനികരെ കാണാതായെന്ന റിപ്പോർട്ടുകൾ കരസേന തള്ളി. സൈനികരെ കാണാതായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് കരസേന പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ചത്തെ സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റുന്നത് ആദ്യം ചൈന തടഞ്ഞിരുന്നു എന്ന സൂചനയുണ്ട്.

Latest Videos

ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാർ തീരുമാനിച്ചത് ഈ മാസം ആറിന്‍റെ പരസ്‍പരം പിൻമാറാനുള്ള ധാരണ നടപ്പാക്കാനാണ്. എന്നാൽ ചൈന കൂടുതൽ മേഖലകളിൽ പ്രകോപനം ഉണ്ടാക്കുകയാണ്. ഗൽവാൻ താഴ്വരയ്ക്കുമേൽ അവകാശവാദം ഉന്നയിച്ച ചൈനീസ് സേന ഗോഗ്ര മേഖലയിലും കൂടുതൽ സൈനികരെ എത്തിച്ചു. രണ്ടു കിലോമീറ്ററെങ്കിലും ഇവിടെയും ഇന്ത്യൻ മേഖലയിലേക്ക് ചൈന കടന്നു കയറിയിട്ടുണ്ട് എന്ന സൂചനകളാണ് പുറത്തു വരുന്നത്. 

click me!