കരസേന ബ്രിഗേഡിയര്‍ കൊവിഡ് ബാധിച്ച് മരിച്ചു

By Web Team  |  First Published Jul 2, 2020, 2:44 PM IST

അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. കൊൽക്കത്തയിലെ ഇസ്റ്റേൻ കമാൻഡിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വികാസ്


കൊൽക്കത്ത: കൊവിഡ് ബാധിച്ച് ഇന്ത്യൻ കരസേന ബ്രിഗേഡിയര്‍ മരിച്ചു. വികാസ് സാമ്യാൽ ആണ് മരിച്ചത്. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. കൊൽക്കത്തയിലെ ഇസ്റ്റേൻ കമാൻഡിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വികാസ് സാമ്യാൽ. 

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇത് വരെ 6,04,641 പേർക്കാണ് രാജ്യത്ത് കൊവി‍‍ഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19,148 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 434 പേർ കൂടി വൈറസ് ബാധ മൂലം മരിച്ചു. നിലവിൽ 17,834 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. 5 ലക്ഷത്തിൽ നിന്ന് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിൽ എത്താൻ എടുത്തത് നാല് ദിവസം മാത്രമാണ്.

Latest Videos

undefined

Also Read: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു; കൂടുതൽ ലാബുകൾക്ക് പരിശോധന നടത്താൻ അനുമതി

അതിനിടെ, ദില്ലിയിൽ ഒരു കന്യാസ്ത്രീ അടക്കം രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എഫ്ഐഎച്ച് സഭയിലെ കന്യാസ്ത്രീയായ അജയ മേരി, പന്തളം സ്വദേശിയായ തങ്കച്ചൻ മത്തായി എന്നീ മലയാളികളാണ് ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി. 

Also Read: കൊവിഡ് 19; ദില്ലിയില്‍ മലയാളിയായ കന്യാസ്ത്രീ മരിച്ചു

click me!