'ഗാസയിലെ ജനദുരിതത്തിൽ ആശങ്ക', പലസ്തീന് ഇന്ത്യൻ പിന്തുണ ആവർത്തിച്ച് മോദി, പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച

By Web TeamFirst Published Sep 23, 2024, 8:39 AM IST
Highlights

പശ്ചിമേഷ്യയിൽ ഉടൻ വെടിനിറത്തൽ നടപ്പാക്കണമെന്നും ബന്ദികളെ വിട്ടയക്കണമെന്നും മോദി ആവശ്യപ്പെട്ടു

ന്യൂയോർക്ക് : പലസ്തീന് ഇന്ത്യൻ പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ന്യൂയോർക്കിൽ പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി. പശ്ചിമേഷ്യയിൽ ഉടൻ വെടിനിറത്തൽ നടപ്പാക്കണമെന്നും ബന്ദികളെ വിട്ടയക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഗാസയിലെ ജനദുരിതത്തിൽ മോദി കടുത്ത ആശങ്ക അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാര നയത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മോദി വ്യക്തമാക്കി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎൻ ആസ്ഥാനത്ത് പ്രസംഗിക്കും. ഇന്ത്യൻ സമയം രാത്രി 9.15 നാണ് മോദിയുടെ പ്രസംഗം.

വാഴകൾക്ക് കാവലിരിക്കേണ്ട ഗതികേടിൽ കർഷർ; ക്യാമറയിൽ കിട്ടിയത് ബൈക്കിൽ വന്നവരുടെ ദൃശ്യങ്ങൾ, ആളെ തിരിച്ചറിഞ്ഞില്ല

Latest Videos

 


 

click me!