ചരിത്രത്തിലാദ്യം, ആയുധ കയറ്റുമതിയിൽ ചുവട് വെച്ച് ഇന്ത്യ, രാജ്യത്ത് നിർമിച്ച യന്ത്രത്തോക്കുകൾ യൂറോപ്പിലേക്ക്

By Web Team  |  First Published Sep 27, 2024, 4:12 PM IST

സൈനിക ഓപ്പറേഷനുകളിൽ  മിനിറ്റിൽ 1,000 റൗണ്ടുകൾ വരെ വെടിവയ്ക്കാൻ കഴിയുന്ന അത്യാധുനിക തോക്കുകളാണ് കയറ്റിയയക്കുന്നത്. 


ദില്ലി: ചരിത്രപരമായ പ്രതിരോധ കരാറൊപ്പിടാൻ ഇന്ത്യ. യൂറോപ്പിലേക്ക് 2,000 യന്ത്രത്തോക്കുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയുടെ ചെറുകിട ആയുധ ഫാക്ടറിചെറുകിട ആയുധ ഫാക്ടറി (SAF) കരാറൊപ്പിടും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മീഡിയം യന്ത്രത്തോക്കുകൾ വിതരണം ചെയ്യാനാണ് കരാർ. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ വലിയ കുതിച്ചുചാട്ടമായിട്ടാണ് കരാറിനെ കാണുന്നത്.  ഇതാദ്യമായാണ് ഇത്തരമൊരു ഓർഡർ ഏറ്റെടുക്കുന്നത്. ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സൈനിക ഓപ്പറേഷനുകളിൽ  മിനിറ്റിൽ 1,000 റൗണ്ടുകൾ വരെ വെടിവയ്ക്കാൻ കഴിയുന്ന അത്യാധുനിക തോക്കുകളാണ് കയറ്റിയയക്കുന്നത്. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Asianet News Live

Latest Videos

tags
click me!