4,27,862 പേർ ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 2.27 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 4,27,862 പേർ ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 2.27 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 13 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവിൽ 4,06,822 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,10,99,771 പേർ ഇത് വരെ രോഗമുക്തി നേടി. ഇത് വരെ 50,68,10,492 ഡോസ് വാക്സീൻ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പറയുന്നു. അതിനിടെ, നിലവിലെ വൈറസ് വകഭേദങ്ങളെ ചെറുക്കാൻ വാക്സീനുകൾ ഫലപ്രദമെന്ന് ഐസിഎംആർ അറിയിച്ചു. ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കൊവാക്സിനും, ഡൽറ്റ വകഭേദത്തിനെതിരെ കൊവിഷീൽഡും ഫലപ്രദമാണെന്നാണ് ഐസിഎംആർ അറിയിച്ചത്. കൊവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമാണെന്നും ഐസിഎംആർ അറിയിച്ചു. കൊവാക്സിനും കൊവിഷീൽഡും കൂട്ടി കലർത്താം. മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആർ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona