2427 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 6.34 ശതമാനമായി കുറഞ്ഞു.
ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷമായി കുറഞ്ഞു. പുതുതായി 1,00,636 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2427 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 6.34 ശതമാനമായി കുറഞ്ഞു.
അതേസമയം, രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ദില്ലി, മഹാരാഷ്ട്ര, ഹരിയാന ഗുജറാത്ത് തുടങ്ങി പത്തിലധികം സംസ്ഥാനങ്ങളിൽ ലോക്ഡൗണ്‍ ഭാഗികമായി നീക്കി. ദില്ലിയിലും മഹാരഷ്ട്രയിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു തുടങ്ങും. അതേസമയം, തമിഴ്‌നാട്, കർണാടക, ബംഗാൾ, അസം തുടങ്ങി 13 ലധികം സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ഒരാഴ്ച്ച കൂടി നീട്ടി.
undefined
മിക്ക സംസ്ഥാനങ്ങളിലും ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ അതേപടി തുടരുന്നുണ്ട്. രാജ്യത്ത് പരമാവധി പേർ വാക്സിൻ സ്വീകരിച്ചാൽ മാത്രമേ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ കഴിയു എന്ന് നേരത്തെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona