രാജ്യത്ത് 55,342 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ ഇത് തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്നിരുന്നു. നിലവിൽ 8,38,729 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. 55,342 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ ഇത് തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്നിരുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71,75,880 ആയി. 706 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,876 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവിൽ 8,38,729 പേർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സർക്കാരിന്‍റെ കണക്കുകൾ പറയുന്നു.
ഇന്നലെ രാജ്യത്ത് 10,73, 014 സാമ്പിൾ പരിശോധനകളാണ് നടന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 7089 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. കർണാടകയില്‍ 7,606, തമിഴ്നാട്ടില്‍ 4879, ആന്ധ്രയില്‍ 3224, ദില്ലിയിൽ 1849 എന്നിങ്ങനെയാണ് പ്രതിദിന വർധന. രാജ്യത്തെ രോഗമുക്തി നിരക്ക് 86.36 ശതമാനമാണ്. കേരളത്തില്‍ 5930 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.