
ദില്ലി: സിന്ധു നദീജല കരാർ മരവിച്ച നടപടി ഇന്ത്യ കർശനമായി നടപ്പാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ. പാകിസ്ഥാന് വെള്ളം നല്കാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് കേന്ദ്രം വ്യക്തമാക്കി. ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികൾ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോഗത്തിൽ പങ്കെടുത്തിരുന്നു. കരാർ മരവിപ്പിക്കുന്നത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാഗതം ചെയ്തിരുന്നു. അതേ സമയം, ഭീകരർക്കായുള്ള തെരച്ചിൽ വീടുകളിലടക്കം വ്യാപകമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. തീവ്രവാദ കേസുകളിൽ പെട്ടവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. കശ്മീരിലും പഞ്ചാബിലും എൻഐഎ പരിശോധന നടത്തുന്നുണ്ട്. ആയുധക്കടത്തടക്കം സംശയിച്ചാണ് പരിശോധന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam