അഫ്ഗാനുമായി വിവിധ മേഖലകളിൽ സഹകരണം; താലിബാനുമായി ആദ്യമായി തുറന്ന ചര്‍ച്ച നടത്തി ഇന്ത്യ

By Web Desk  |  First Published Jan 8, 2025, 7:48 PM IST

താലിബാനുമായി ആദ്യമായി ഉന്നത തലത്തിൽ തുറന്ന ചർച്ച നടത്തി ഇന്ത്യ. താലിബാൻ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു.


ദില്ലി: താലിബാനുമായി ആദ്യമായി ഉന്നത തലത്തിൽ തുറന്ന ചർച്ച നടത്തി ഇന്ത്യ. താലിബാൻ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാൻ പ്രതിനിധിയെ കണ്ടത്. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നല്കി. അഫ്ഗാനുമായി ആരോഗ്യം, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിൽ സഹകരിക്കും.

മേഖലയിലെ സുരക്ഷസ്ഥിതിയിൽ ഇന്ത്യയ്ക്കുള്ള ആശങ്ക അറിയിച്ചു. അഫ്ഗാനുള്ള മാനുഷിക സഹകരണം തുടരും. ഇറാനിൽ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാർ തുറമുഖത്തിൻറെ കാര്യത്തിലും ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

Latest Videos

കുട്ടികളുടെ ആഗ്രഹം നിറവേറ്റി കലോത്സവ വേദിയിൽ ടൊവിനോ; 'മനുഷ്യരെ സ്നേഹിപ്പിക്കുന്ന കലയെ കൈവിടാതിരിക്കുക'

കലോത്സവ സമാപന വേദിയിൽ തൃശൂര്‍ ടീമിന് 'സര്‍പ്രൈസ്' പ്രഖ്യാപനവുമായി ആസിഫ് അലി; 'ഏറെ അഭിമാനം നൽകുന്ന നിമിഷം'

click me!