'വാക്‌സീന്‍ വിതരണത്തെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട'; മോദിയെ അനകൂലിച്ച് ഫ്രഞ്ച് പ്രസിഡന്റ്

By Web Team  |  First Published May 8, 2021, 9:13 PM IST

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് മക്രോണ്‍ ഇന്ത്യയെ പിന്തുണച്ചത്. വാക്‌സീന്‍ വിതരണത്തില്‍ ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് മക്രോണ്‍ പറഞ്ഞു.
 


ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് മക്രോണ്‍ ഇന്ത്യയെ പിന്തുണച്ചത്. വാക്‌സീന്‍ വിതരണത്തില്‍ ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് മക്രോണ്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഇയു പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മക്രോണിന്റെ പ്രസ്താവന.

നിരവധി രാജ്യങ്ങള്‍ക്കാണ് ഇന്ത്യ വാക്‌സീന്‍ കയറ്റുമതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രിക്കും സര്‍ക്കാറിനുമെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് പിന്തുണയുമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. 

Latest Videos

വാക്‌സിന്‍ മൈത്രിയിലൂടെ 95 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സീന്‍ കയറ്റുമതി ചെയ്തത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 663.69 ലക്ഷം കൊവിഡ് വാക്‌സീന്‍ ഡോസ് കയറ്റുമതി ചെയ്തു.
 

click me!